ജീസസ്

 

 

ജീസസ് യൂ ആർ മൈ സേവ്യർ

യൂ ആർ ദേർ ഇൻ മൈ ലൈഫ് ഫോർ എവർ

ജീസസ് യൂ ആർ മൈ ലൈറ്റ്

ലീഡ് മീ കൈൻഡ്ലി റ്റു ഹെവെൻലി ഹൈറ്റ്സ്

 

യേശൂ ജീവന്റെ നാഥാ സ്നേഹരാജ്യത്തിൽ നീ രാജൻ

നീയേ ദീപനാളം ഇരുൾ മൂടിയ പാതകളിൽ

 

മാധുരി പോലെ മുന്തിരിത്തോപ്പിൽ 

കാതരമായ് നീ പൂക്കുമ്പോൾ

വേദന തോറും സാന്ത്വനമേകും 

കൈവിരലായ് നീ തഴുകുമ്പോൾ

തൂമയെഴും തൂവലുമായ് 

പാറി നടക്കുന്നതാരേ ശീതളച്ഛായയിലൂടെ

നീയെൻ പ്രിയതോഴൻ നറും ശോശന്നപ്പൂവണിയൂ 

പൂവിൻ മധു പോലെ പ്രണയാർദ്രതയായ് നിറയൂ

 

ആതിരപോലെ പ്രാണനിലേതോ 

കാമനയായ് നീ നിൽക്കുമ്പോൾ

ഭാവനതോറും മായികമാകും

താരകമായ് നീ അണയുമ്പോൾ

രാഗിണിയായ് ചന്ദ്രികയോ ചാമരം വീശുന്നു മെല്ലേ

ജാലകവാതിലിലൂടെ

 

ജീസസ് യൂ ആർ മൈ സേവ്യർ

യൂ ആർ ദേർ ഇൻ മൈ ലൈഫ് ഫോർ എവർ

ജീസസ് യൂ ആർ മൈ ലൈറ്റ്

ലീഡ് മീ കൈൻഡ്ലി റ്റു ഹെവെൻലി ഹൈറ്റ്സ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jesus