അമ്മാനം ചെമ്മാനം

അമ്മാനം ചെമ്മാനം മാനത്തെ ചെമ്പരുന്തേ
വട്ടമിട്ടു പാറാൻ വാ വാലുഴിഞ്ഞ് റാകാൻ വാ
വല്യാരം വരമ്പുമ്മേ അര്യാളും രാകണ്ടേ
അമ്മാനം ചെമ്മാനം മാനത്തെ ചെമ്പരുന്തേ

വട്ടമിട്ടു പാറാൻ വാ വാലുഴിഞ്ഞ് റാകാൻ വാ
വല്യാരം വരമ്പുമ്മേ അര്യാളും രാകണ്ടേ
കുറുമാലി കണ്ടം പൂട്ടണ്ടേ
കുറുമാലി കണ്ടം പൂട്ടണ്ടേ

ആദിത്യനാദിത്യനാദിത്യൻ തമ്പിരാൻ
അങ്ങേ വരമ്പത്തിരിക്കണുണ്ടേ
ആദിത്യനാദിത്യനാദിത്യൻ തമ്പിരാൻ
അങ്ങേ വരമ്പത്തിരിക്കണുണ്ടേ
കാണിക്കത്തീട്ടത്തിൽ കതിരു പൊലിയ്ക്കെടി
കീറാമുറത്തിൽ പതിരളക്ക്

ധിംതനക്ക തകധിമി ധിംതനക്ക തകധിമി
കുളം കലക്കെടി മീൻ പിടിക്കാൻ
ധിംതനക്ക തകധിമി
കുടം കമിഴ്ത്തടീ നീരളക്കാൻ
ധിംതനക്ക തകധിമി
തധിമി തധിമി മദ്ദളം കൊട്ടെടി
മംഗല കൊയ്ത്തിനു മാറ്റു കൂട്ടാൻ

നാട്ടുമണ്ണിൽ ചേക്കയിരിക്കണ
തേക്കു പാട്ടിനു തിരിതുടിയുണ്ടേ
നാടോടി കുരുവിപ്പെണ്ണിന്
നന്നാഴിത്തിര നിറപൊലിയുണ്ടേ
ചെളി മണ്ണിൽ കുത്തി മറിയ്ക്കട
ചെന്നെല്ലിന് ഞാറ്റടിയേറ്റട
ചെമ്പാവിന് ചേറൂറ്റട ചേനച്ചെറുപുലയാ
ചെമ്പാവിന് ചേറൂറ്റട ചേനച്ചെറുപുലയാ

മാണിക്യൻ മാണിക്യൻ മാണിക്യൻ കാളകൾ
മാടത്തെ കണ്ടത്തിൽ മേയുണുണ്ടേ
മാണിക്യൻ മാണിക്യൻ മാണിക്യൻ കാളകൾ
മാടത്തെ കണ്ടത്തിൽ മേയുണുണ്ടേ
കാരിക്കരിക്കാടി തവിട് കൊടുക്കെടീ
താളും തകരയും കൊണ്ടക്കൊട്
കാരിക്കരിക്കാടി തവിട് കൊടുക്കെടീ
താളും തകരയും കൊണ്ടക്കൊട്
ധിംതനക്ക തകധിമി ധിംതനക്ക തകധിമി
കുളം കലക്കെടി മീൻ പിടിക്കാൻ
ധിംതനക്ക തകധിമി
കുടം കമിഴ്ത്തടീ നീരളക്കാൻ
ധിംതനക്ക തകധിമി
തധിമി തധിമി മദ്ദളം കൊട്ടെടി
മംഗല കൊയ്ത്തിനു മാറ്റു കൂട്ടാൻ  (അമ്മാനം)