ആലിലത്താലി

ആലിലത്താലി ഏകാകിതേ നിൻ ജീവനിലേതോ നോവായീ
ആലിലത്താലി ഏകാകിതേ നിൻ ജീവനിലേതോ നോവായീ
വീണപൂവിൻ ശോകപരാഗം ഇതളുകൾ തേടീ സ്മരണകളിൽ  (ആലിലത്താലി)

പിൻ വെയിലാറും നേരത്തു നീ കണ്മഷിക്കാറിൻ നീർമുത്തിനേ
പിൻ വെയിലാറും നേരത്തു നീ കണ്മഷിക്കാറിൻ നീർമുത്തിനേ
ചേതനയിൽ അലിവായലിയും പാവം പാവം മനമായീ
വിരഹം ചൂഴും പകലായി  (ആലിലത്താലി)

ചന്ദനരാവിൻ പേരെഴുതും തങ്കനിലാവിൻ സന്ധ്യകളിൽ
ചന്ദനരാവിൻ പേരെഴുതും തങ്കനിലാവിൻ സന്ധ്യകളിൽ
നീലിമയായ് നിറവായുണരും വാനം പോലും നിഴലായി
പ്രണയം നീറും ഉലയായി (ആലിലത്താലി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aalilathaali

Additional Info

Year: 
2006