വരുന്നു ഞാൻ

വരുന്നു ഞാൻ വരുന്നു ഞാൻ
ജന്മ്മദേശമേ കേരളമേ-വരുന്നു ഞാൻ
നിന്മ്മടിയിൽ ചാഞ്ചാടുവാൻ
നിൻ മൃദുഗാനം കേൾക്കുവാൻ
പറയുകയാണെൻ മാനസം പാവനഭൂമിയേ..

ചിറകാർന്നു പോകുവാൻ നാടുപൂകുവാൻ
ഉള്ളം കൊതികൊൾവൂ
പ്രിയമാർന്നു ചെല്ലുവാൻ വീടുകാണുവാൻ
ഉള്ളം കൊതികൊൾവൂ

മമ ജന്മ്മ ദേശമേ- ധർമ്മദേശമേ-കോമളകേരളമേ
മാമല ചൂടും ദേശമേ ചോലകൾ പാടും ദേശമേ
കാണുകയാം നിൻ മേനി ഞാൻ
ശ്യാമളകോമളകേരളമേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Varunnu Njaan

Additional Info

അനുബന്ധവർത്തമാനം