പാതിരാക്കാലം

Released
Pathirakalam
കഥാസന്ദർഭം: 

നമ്മിൽ നിന്ന് ദിനംപ്രതി തട്ടിക്കൊണ്ടുപോകുന്ന മണ്ണിന്റേയും ജലത്തിന്റേയും സ്വാതന്ത്രത്തിന്റേയും കഥ ഹുസ്സൈൻ എന്ന മനുഷ്യനിലൂടെയും ജഹനാര എന്ന മകളിലൂടെയും പറയുന്നു. കാടിന്റെയും കടലിന്റെയും പശ്ചാത്തലത്തിലാണ് ചിത്രം ചുരുളഴിയുന്നത്.

നിഗൂഢമായ സാഹചര്യത്തിൽ ഒരുദിവസം ഉസൈനെ കാണാതാവുകയും തുടർന്ന് ബെർലിനിൽ പഠിക്കുകയായിരുന്ന ജഹന്നാര പിതാവിനെ അന്വേഷിച്ച് നാട്ടിലെത്തുകയും ചെയ്യുന്നു. പങ്കെടുക്കുന്ന സമരങ്ങളെയും പരിചയപ്പെടുന്ന ആൾക്കാരെയും ഉസൈൻ മകളോട് വിശദമായി പറയാറുണ്ടായിരുന്നു. അവരുടെ വിവരങ്ങൾ മാത്രമാണ് ജഹന്നാരയുടെ കൈയിലുള്ളത്. ആ വിവരങ്ങളുടെ പിൻബലത്തിൽ  സുഹൃത്തായ മഹേഷിനോടൊപ്പം പിതാവിനെ അന്വേഷിച്ചിറങ്ങുകയാണ് ജഹന്നാര.
ഈ അന്വേഷണയാത്രയിലുടനീളം ഭരണകൂടഭീകരതയുടെ യഥാർത്ഥ ചിത്രം ജഹന്നാരയ്ക്ക് ബോധ്യമാകുന്നു. പിതാവിനെ അന്വേഷിച്ചുള്ള കാട്ടിലൂടെയുള്ള യാത്രയിലും ജഹന്നാരയും മഹേഷും മാവോയിസ്റ്റുകളായി ചിത്രീകരിക്കപ്പെടുന്നു. തുടർന്നുള്ള സംഭവങ്ങളാണ് പ്രിയനന്ദനന്റെ പാതിരാകാലത്തിന്റെ ഇതിവൃത്തം.

 

സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 23 February, 2018

ദേശീയ അവാർഡ് ജേതാവ് പ്രിയനന്ദനൻ കവി പി എൻ ഗോപീകൃഷ്ണന്റെ തിരക്കഥയിൽ സംവിധാനം  ചെയ്ത ചിത്രം. ആജ് ഫിലിം പ്രൊഡക്‌ഷൻസിന്റെ ബാനറിൽ മുരളി മാട്ടുമ്മൽ ചിത്രം നിർമ്മിക്കുന്നു. മൈഥിലി, രജിത മധു, ഇർഷാദ്, ഇന്ദ്രൻസ് തുടങ്ങിയവർ അഭിനയിക്കുന്നു

Pathirakalam / Official Trailer / Priyanandanan / Mythili