ബ്രൂസ്ലീ രാജേഷ്

Brusely Rajesh

കരാട്ടെ-കുങ്ഫു എന്നീ ആയോധന കലകളിൽ പ്രാഗല്ഭ്യം തെളിയിച്ച രാജേഷ്‌ (ബ്രൂസ് ലീ രാജേഷ്)1995-ൽ നാഷണൽ കരാട്ടെ ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടിടുണ്ട്.
സാഹസികതകൾ ഏറെ ഇഷ്ടപ്പെടുന്ന രാജേഷ്‌ സംഘട്ടനമേഖലയിലേക്ക് കടന്നുവന്നതും ഏറെ ഇഷ്ടത്തോടെയും പ്രതീക്ഷയോടും കൂടിയാണ്. 

പ്രശസ്ത ബോളിവുഡ് ഹാസ്യതാരം ജോണി ലിവറിന്റെ  ഡ്യൂപ്പും തിരുവനന്തപുരം സ്വദേശിയും സുഹൃത്തുമായ ജോണി ഫ്ലവർ മുഖേനയാണ്  സിനിമാ-സംഘട്ടനസംവിധാന ലോകത്തേക്കുള്ള വഴി രാജേഷിന്  മുൻപിൽ തുറന്നുകൊടുക്കപ്പെടുന്നത്. ജോണി ഫ്ലവർ വഴി പ്രമുഖ സംഘട്ടന സംവിധായകൻ ടിനു ആനന്ദിനെ പരിചയപ്പെടാനും അദ്ദേഹത്തോടൊപ്പം ഒമ്പത്  വർഷത്തോളം പ്രവർത്തിക്കാൻ സാധിച്ചു.  

നിരവധി മറാത്തി, തമിഴു് ചിത്രങ്ങൾക്ക് വേണ്ടി സംഘട്ടനസംവിധാനം നിർവഹിച്ച രാജേഷ്‌ 'മായക്കാഴ്ച'യിലൂടെയാണ് മലയാളത്തിലെത്തുന്നത്.

Brusely Rajesh