ഡോക്റ്റർ സതീഷ് കുമാർ

Dr. Satheesh Kumar

1967 -ൽ തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയ്ക്കടുത്ത് താണിശ്ശേരി എന്ന ഗ്രാമത്തിൽ കൃഷ്ണന്റെയും പത്മാക്ഷിയുടെയും മകനായി ജനിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നും Bsc ഫിസിക്സ് കഴിഞ്ഞു. അതിനുശേഷം മണ്ണൂത്തി വെറ്റിനരി കോളേജിൽ നിന്നും വെറ്റിനറി സയൻസിൽ ബിരുദമെടുത്ത സതീഷ് കുമാർ വെറ്റിനറി ഡോക്റ്ററായി വയനാട്ടിൽ ജോലിചെയ്യുന്നു.

1985 മുതൽ തൊണ്ണൂറുകളുടെ ആദ്യ പകുതിവരെ കോളേജ്`തലം മുതൽ സതീഷ് കുമാർ അമേച്വർ നാടകരംഗത്ത് പ്രവർത്തിച്ചിരുന്നു. 1987 -ൽ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി കലോത്സവത്തിൽ നാടകത്തിന് മികച്ച നടനുള്ള അവാർഡ് നേടിയിട്ടുണ്ട്. ഇരുപത് വർഷമായി അഭിനയരംഗത്തുനിന്നും വിട്ടുനിന്ന സതീഷ് കുമാർ 2015 -ൽ പ്രിയനന്ദൻ സംവിധാനം ചെയ്ത പാതിരാക്കാലം എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് തിരിച്ചുവരുന്നത്. അതിനുശേഷം പന്ത്, ഭീമന്റെ വഴി, തല്ലുമാല എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. കൂടാതെ പരസ്യ ചിത്രങ്ങളിലും മെയ്ഡ് ഇൻ ഹെവൻ എന്ന ആൽബത്തിലും അഭിനയിച്ചിട്ടുണ്ട്.

വയനാട്ടിലെ സുൽത്താൻബത്തേരിയിൽ സെന്റ്മേരിസ് കോളേജിനടുത്താണ്  ഡോക്റ്റർ സതീഷ് കുമാർ താമസിയ്ക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് ശൈലജ, മക്കൾ കൃഷ്ണപ്രിയ, മിഥുൻ.