അരുൺ ജെൻസൺ

Arun Jenson

1985 മെയ് 18 ന് ജെൻസന്റെയും ടെസ്സിയുടെയും മകനായി തൃശ്ശൂരിൽ ജനിച്ചു. അഞ്ചേരി ഗവണ്മെന്റ് ഹൈസ്ക്കൂളിലായിരുന്നു പ്രാാഥമിക വിദ്യാഭ്യാസം. 2012 മുതൽ തൃശൂർ രംഗചേതനയുടെ നാടക ക്യാമ്പുകളിലൂടെ സജീവമായി അഭിനയജീവിതത്തിന് തുടക്കമിട്ടു. രംഗചേതനയുടെ ഗണേഷ് മാഷായിരുന്നു ആദ്യഗുരു. 2017 -ൽ. പ്രിയനന്ദനൻ സംവിധാനം ചെയ്ത പാതിര കാലം എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ചലച്ചിത്രാഭിനയത്തിന് തുടക്കം കുറിച്ചു. തുടർന്ന് 2018 -ൽ ഓഡിഷനിലൂടെ മൊട്ടിട്ട മുല്ലകൾ എന്ന സിനിമയിൽ ബാലേട്ടൻ എന്ന നായകവേഷം ചെയ്തു. അതിനുശേഷം ക്രൂശിതൻ എന്ന ചിത്രത്തിലും അഭിനയിച്ചു.

അരുൺ ജെൻസൺ മുക്കറ്റുപറമ്പിൽ (H) തൃശ്ശൂർ

അരുണിന്റെ ഇമെയിൽ വിലാസം | ഫേസ്ബുക്ക് പ്രൊഫൈൽ ഇവിടെ