ജനോവ
Actors & Characters
Actors | Character |
---|
Actors | Character |
---|---|
സിപ്രസോ | |
ജനോവ | |
അന്നാസ് | |
ഗോലോ | |
ഗാർത്തൂസ് | |
മൈക്കിൾ | |
മാർക്കോസ് | |
പത്രോസ് | |
എമിലി | |
റോസി | |
പ്രബന്ധൻ |
Main Crew
കഥ സംഗ്രഹം
എം. ജി ആറിന്റെ മലയാള സിനിമ. എം. ജി. ചക്രപാണിയും ഒരു പ്രധാന വേഷം ചെയ്തു. റ്റി സി. അച്യുതമേനോന്റെ നാടകം കേരളത്തിൽ ഇതിനുമുൻപേ പ്രശസ്തിയാർജ്ജിച്ചിരുന്നു. അതിന്റെ ചുവടു പിടിച്ചാണ് ബ്രഹ്മവ്രതൻ തിരക്കഥയും സംഭാഷണവും തയാറാക്കിയത്. ഗോലോ യുടെ വേഷമെടുത്ത ആലപ്പി വിൻസന്റിനെ മാത്രം മാറ്റി ഈ സിനിമ ഉടൻ തമിഴിലും ഇറക്കി. എം. എസ്. വിശ്വന്ഥന്റെ ആദ്യ സിനിമാസംഗീതമായിരുന്നു ജെനോവയിൽ. എം. ജി. ആറിനു വേണ്ടി ശബ്ദം നൽകിയത് സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരാണ്. ആദ്യത്തെ ഡബ്ബിങ് ആയിരുന്നിരിക്കണം ഇത്.
റോമിലെ പരാകരമിയായ അർദ്ദിനാ രാജാവ് സിപ്രസോ ജെനോവ രാജകുമാരിയെ പരിഗ്രഹിച്ചു. കല്യാനം കഴിഞ്ഞ ഉടൻ അതിർത്തിയിലേക്ക് ശത്രുക്കളെ നേരിടാൻ പോകേണ്ടി വന്നപ്പോൽ താൻ ഗർഭിണിയാണെന്നാറിയിക്കാൻ ജെനോവയ്ക്ക് കഴിഞ്ഞില്ല. രാജ്ഞിയുടെ സ്നേഹമസൃണമായ പെരുമാറ്റത്തെ പ്രേമായി വ്യഖ്യാനിച്ച പ്രധാനമന്ത്രി ഗോലോ അവരോട് തന്റെ അഭിലാഷം അറിയിച്ചു. ഗോലോ യെ പുറത്താക്കാൻ ശ്രമിച്ചപ്പോൾ അയാൽ ജെനോവയെ പ്രാപിക്കാൻ ശ്രമിക്കയാണുണ്ടായത്. രാജ്ഞിയെ രക്ഷിക്കാനോടി വന്ന ഭൃത്യൻ ഗാർത്തൂസ് രാജ്ഞിയുടെ ജാരനാണെന്ന് ബഹളം കേട്ട് വന്നവരെ ഗൊലോ വിശ്വസിപ്പിച്ചു. രാജ്ഞിയേയും ഗാർത്തൂസിനേയും തടവിലാക്കി, ജെയിലിൽ വച്ച് ജെനോവ ഒരാൺ കുഞ്ഞിനെ പ്രസവിച്ചു. യുദ്ധം കഴിഞ്ഞ് മടങ്ങിയെത്തിയ രാജാവിനെ തെറ്റിദ്ധരിപ്പിച്ചു ഗൊലോ. ഗാാർത്തൂസിന്റെ തല വെട്റ്റാനും ജെനോവയേയും കുഞ്ഞിനേയും കാട്ടിൽ വെടിയാനും സിപ്രസോ ഉത്തരവിട്ടു. കാട്ടിലെത്തിയ ജെനോവയേയും കുഞ്ഞിനേയും വിശുദ്ധ മാതാ മറിയം അനുഗ്രഹിച്ചു. മന്ത്രിയുടേയും സൈന്യാധിപന്റേയും കുചേഷ്ടുതങ്ങ്നൾ കണ്ട് സംശയാലുവാകുന്ന രാജാവിനെ ഇനിയും വഞ്ചിക്കുക എളുപ്പമല്ലെന്ന് മനസ്സിലാക്കുന്ന ഗോലോ രാജാവിനു ഭ്രാന്താണെന്ന് പറഞ്ഞു പരത്തി. രാജാവിനെ ബന്ധനസ്ഥനാക്കുകയും ചെയ്തു. രാജാവാകുന്ന ഗൊലോ യെ കൊന്ന് ഭരണം പിടിച്ചെടുക്കാൻ സൈന്യാധിപൻ അന്നാസും തീരുമാനിച്ചു. രാജവിനെ വധിക്കാനുള്ള ഉദ്യമമറിഞ്ഞ ചില പരിചാരകർ അദ്ദേഹത്തെ രക്ഷിച്ചു. ഗോലോയുമായി സിപ്രസോ ഏറ്റുമുട്ടി, അന്നാസ് വധിക്കപ്പെട്ടു ഇതിനിടെ തോറ്റോടിയ ഗോലോയുമായി കാട്ടിൽ ജെനോവയെ തിരഞ്ഞെത്തിയ സിപ്രസോ വീണ്ടും ഏറ്റുമുട്ടി അയാളെ കൊന്നു. വിവശനായി അരുവി വക്കിൽ കിടന്ന രാജാവിനെ കൊച്ചുരാജകുമാരൻ രക്ഷിച്ച് ജെനോവയുടെ അടുക്കൽ എത്തിച്ചു. മൂവരും തിരിച്ച് രാജധാനിയിലെത്തി പ്രജകളുടെ സന്തോഷവേളയിൽ രാജ്യഭാരം ഏറ്റെടുത്തു.
Video & Shooting
സംഗീത വിഭാഗം
നൃത്തം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
മലര്‍വാടി മഹോത്സവം തേടി |
ഗാനരചയിതാവു് സ്വാമി ബ്രഹ്മവ്രതൻ | സംഗീതം ജ്ഞാനമണി | ആലാപനം പി ലീല, കോറസ് |
നം. 2 |
ഗാനം
കണ്ണിന്നു പുണ്യമേകും |
ഗാനരചയിതാവു് പീതാംബരം | സംഗീതം ജ്ഞാനമണി | ആലാപനം പി ലീല, എ എം രാജ |
നം. 3 |
ഗാനം
ഗതി നീയേ ദേവമാതാ |
ഗാനരചയിതാവു് പീതാംബരം | സംഗീതം ടി എ കല്യാണം | ആലാപനം പി ലീല |
നം. 4 |
ഗാനം
ഓമനയെന്‍ ആനന്ദക്കാമ്പേ |
ഗാനരചയിതാവു് പീതാംബരം | സംഗീതം എം എസ് വിശ്വനാഥൻ | ആലാപനം പി ലീല |
നം. 5 |
ഗാനം
കുതുകമീ ലതകളില്‍ |
ഗാനരചയിതാവു് പീതാംബരം | സംഗീതം ജ്ഞാനമണി | ആലാപനം പി ലീല, ജമുനാ റാണി |
നം. 6 |
ഗാനം
ലീലാലോലിതമേ നീകാണും |
ഗാനരചയിതാവു് പീതാംബരം | സംഗീതം എം എസ് വിശ്വനാഥൻ | ആലാപനം പി ലീല, എ എം രാജ |
നം. 7 |
ഗാനം
*ഇടിയപ്പം |
ഗാനരചയിതാവു് ഗായക പീതാംബരം | സംഗീതം എം എസ് വിശ്വനാഥൻ | ആലാപനം ജമുനാ റാണി |
നം. 8 |
ഗാനം
ഏതു പാപത്തിനാലോ |
ഗാനരചയിതാവു് സ്വാമി ബ്രഹ്മവ്രതൻ | സംഗീതം ജ്ഞാനമണി | ആലാപനം എ എം രാജ |