നയൻതാര

Name in English: 
Nayantara
Nayantara-Actress
Date of Birth: 
Sun, 18/11/1984
Alias: 
നയൻസ്
ഡയാന മറിയം കുര്യൻ

എയർഫോഴ്സ് ഉദ്യോഗസ്ഥനായ കുര്യൻ കൊടിയാട്ടിന്റെയും ഓമനയുടെയും മകളായി 1984 നവംബർ 18 ന് ബംഗ്ലൂരിൽ ജനിച്ച നയൻതാരയുടെ യഥാർത്ഥ നാമം ഡയാന മറിയം കുര്യൻ എന്നാണ്. സത്യൻ അന്തിക്കാടിന്റെ "മനസ്സിനക്കരെ" എന്ന സിനിമയിൽ ജയറാമിന്റെ നായികയായി ആണ് മലയാള സിനിമയിലേക്ക് നയൻതാര കടന്നു വന്നത്. പിന്നീട് മമ്മൂട്ടിയുടെ നായികയായി "രാപ്പകൽ", "തസ്ക്കരവീരൻ" എന്നീ സിനിമകളിലും മോഹൻലാലിന്റെ നായികയായി "വിസ്മയത്തുമ്പത്തി"ലും ദിലീപിന്റെ കൂടെ "ബോഡിഗാർഡി"ലും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച നയൻതാര, "അയ്യാ" എന്ന സിനിമയിലൂടെ തമിഴിലും "ലക്ഷ്മി"യിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. മലയാളത്തെ അപേക്ഷിച്ച് കൂടൂതലും തമിഴ് സിനിമകളിൽ ആണ് അഭിനയിച്ചത്.

സഹോദരൻ ലെനോ ദുബായിൽ ആണ്.