admin

admin's picture

എന്റെ പ്രിയഗാനങ്ങൾ

  • വീണേ വീണേ വീണക്കുഞ്ഞേ

    വീണേ..  വീണേ...  

    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ (2)
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ... 

    ഇങ്കുവേണ്ടേ ഇങ്കിങ്കു വേണ്ടേ
    ഉമ്മവേണ്ടേ പൊന്നുമ്മ വേണ്ടേ
    തങ്കക്കുടത്തിന്റെ നാവും ദോഷം തീരാന്‍
    അമ്മ പാടാം നാവൂറ് പാട്ട്
    തോളുമ്മേലേറ്റി തൊട്ടിലാട്ടി
    തോരെത്തോരെ ആരാരോ പാടാം
    നീയുറങ്ങിയാലോ മിണ്ടാതെ.. അനങ്ങാതെ.. 
    മിണ്ടാതെ അനങ്ങാതെ
    നിന്നെയും നോക്കിയിരിക്കും 
    നിന്നെയും നോക്കിയിരിക്കും
    (വീണേ..  വീണേ...)

    കിങ്ങിണിയും പൊന്നരഞ്ഞാണും 
    നിന്നുടലില്‍ നല്ലലങ്കാരം
    പിച്ച നടന്നു നീ കൈകൊണ്ടെത്തുന്നതെല്ലാം
    തട്ടിവീഴ്ത്തും തായാട്ടുകുട്ടി
    വാശിയിലച്ഛന്‍ ചാരത്തെത്തി
    കണ്മിഴിച്ചു കോപിച്ചു നില്‍ക്കേ
    നീ കരഞ്ഞുപൊയാല്‍ പൂവേ നീ...തളരാതെ
    പൂവേ നീ തളരാതെ
    നിന്നെ ഞാന്‍ വാരിപ്പുണരും
    നിന്നെഞാന്‍ വാരിപ്പുണരും
    (വീണേ..  വീണേ...)

     

  • അനുഭൂതി പൂക്കും - F

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം
    കരളിന്റെയുള്ളിലോ കാവ്യം ?

    അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
    അനുരാഗ സംഗീതമായീ
    മധുരമെൻ മൗനവും പാടി

    അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
    നീയെന്റെ ജീവനായ്‌ തീരും

    (അനുഭൂതി..പാടി)

    ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ
    ഇന്നെൻ കിനാവിൽ തുടിച്ചു
    കളഭം പൊഴിയും ചന്ദ്രോദയം പോൽ
    നീയെന്റെ ഉള്ളിൽ വിരിഞ്ഞു

    മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..പാടി)

    മിഴിയിൽ തെളിയും നിറമുള്ള വാനിൽ
    ഒരു രാജഹംസം പറന്നു
    പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
    അഭിലാഷമധുരം കിനിഞ്ഞൂ
    മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..തീരും)

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം

  • നീലക്കടമ്പുകളിൽ നീലക്കൺപീലികളിൽ

     

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    പുലരൊളിയില്‍ പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2)
    കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
    വ്രീളാവതിയായ്‌ എകാകിനിയായ്‌ പോരൂ നീ.. നീ.. നീ..
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    കരിമിഴിയില്‍ പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2)
    ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
    പ്രേമോല്‍സുകയായ് പനിനീര്‍ കണമായ്‌ പോരൂ നീ.. നീ.. നീ..

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    --------------------------------------------------------------------

  • മൂവന്തി താഴ്വരയിൽ

    മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
    മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
    ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
    നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
    ആരാരിരം..

    ഇരുളുമീ ഏകാന്തരാവിൽ
    തിരിയിടും വാർത്തിങ്കളാക്കാം..
    മനസ്സിലെ മൺകൂടിനുള്ളിൽ
    മയങ്ങുന്ന പൊൻ‌വീണയാക്കാം..
    ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
    ഈണങ്ങൾ ഞാനേറ്റു വാങ്ങാം
    ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
    മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...

    കവിളിലെ കാണാനിലാവിൽ
    കനവിന്റെ കസ്തൂരി ചാർത്താം...
    മിഴിയിലെ ശോകാർദ്രഭാവം
    മധുരിയ്ക്കും ശ്രീരാഗമാക്കാം..
    എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
    മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം..
    കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
    മംഗല്യത്താലിയും ചാർത്താം...

    .

  • കായാമ്പൂ കണ്ണിൽ വിടരും

    കായാമ്പൂ കണ്ണിൽ വിടരും
    കമലദളം കവിളിൽ വിടരും
    അനുരാഗവതീ നിൻ ചൊടികളിൽ
    നിന്നാലിപ്പഴം പൊഴിയും
    (കായാമ്പൂ..)

    പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
    പുഴയുടെ ഏകാന്ത പുളിനത്തിൽ 
    നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ - സഖീ
    ഞാനിറങ്ങീ 
    (കായാമ്പൂ..)

    നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
    നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
    നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
    എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
    കെട്ടിയിട്ടു
    (കായാമ്പൂ...)

  • വീണേ നിന്നെ മീട്ടാൻ

    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

    വീണേ നിന്നെ മീട്ടാൻ (പു)

    പിന്നിൽ തുളുമ്പുന്ന കുടവും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും (പു)

    നാണം കുളിരലനെയ്യും
    നാണം കുളിരലനെയ്യും
    എന്നിലായിരം ഗാനങ്ങൾ വിടരും (സ്ത്രീ)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ (പു)

    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം
    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം (സ്ത്രീ)

    താളം അതിലൊരു മേളം
    താളം അതിലൊരു മേളം
    തമ്മിൽ വേറിടാനാവാത്ത രാഗം (പു)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

  • നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ

    നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
    നിന്നെ പ്രതീക്ഷിച്ചു നിന്നു..
    ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
    എന്നും പ്രതീക്ഷിച്ചു നിന്നു..
    നീയിതു കാണാതെ പോകയോ..
    നീയിതു ചൂടാതെ പോകയോ...

    ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ
    ആരും കാണാതെ.. കാറ്റും കേൾക്കാതെ..
    എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ...
    നീയിതു കാണാതെ പോകയോ...
    നീയിതു ചൂടാതെ പോകയോ ...


    ലാസ്യ നിലാവിന്റെ ലാളനമേറ്റു ഞാൻ ഒന്നു മയങ്ങീ...
    കാറ്റും കാണാതെ.... കാടും ഉണരാതെ...
    എന്റെ ചാരത്തു വന്നൂ...
    എന്റെ പ്രേമ നൈവേദ്യമണിഞ്ഞൂ...
    നീയിതു കാണാതെ പോകയോ....
    നീയിതു ചൂടാതെ പോകയോ...

  • ഒറ്റക്കമ്പി നാദം മാത്രം മൂളും

    ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ
    ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം
    ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ
    ഈ വരിശകളിൽ..........

    (ഒറ്റക്കമ്പി...)

    നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ
    നിന്റെയിഷ്‌ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ
    എന്നും ഉള്ളിലെ ദാഹമെങ്കിലും....

    (ഒറ്റക്കമ്പി...)

    നിന്നിളം മാറിലെ വികാരമായലിഞ്ഞീടാൻ
    നിൻ മടിയിൽ വീണുറങ്ങിയീണമായുണർന്നീടാൻ
    എന്റെ നെഞ്ചിലെ മോഹമെങ്കിലും....

    (ഒറ്റക്കമ്പി...)

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • കുടയോളം ഭൂമി

    കുടയോളം ഭൂമി
    കുടത്തോളം കുളിര്
    കുളിരാംകുരുന്നിലെ ചൂട്
    നുരയിടും പത പതയിടും നുര
    തിരമാലപ്പെണ്ണിന്റെ ചേല്
    (കുടയോളം...)

    പൂമാനമുറ്റത്തെ പൂപ്പട കണ്ടേ
    മൂവന്തിയോരത്തെ പന്തലു കണ്ടേ
    അരികിൽ അമ്പിളിമൊട്ട്
    മൊട്ടിൽ അഞ്ജനച്ചെപ്പ്
    അരികിലൊരമ്പിളിമൊട്ട്...
    മൊട്ടിലൊരഞ്ജനച്ചെപ്പ്...
    മടിയിൽ കിലുകണ മുത്ത്...
    മെയ്യിലുരുകണ മഞ്ഞ് മഞ്ഞ് മഞ്ഞ്
    (കുടയോളം...)

    താലത്തിൽ നീട്ടിയ ചന്ദനം തൊട്ടേ
    താളത്തിൽ ചാലിച്ച മഞ്ഞളും തന്നേ
    കരളിൽ നന്തുണിക്കൊട്ട്
    കവിളിൽ കുങ്കുമക്കൂട്ട്
    കരളിൽ നന്തുണിക്കൊട്ട്...
    കവിളിൽ കുങ്കുമക്കൂട്ട്...
    ഉള്ളിൽപ്പതയുന്ന തേന്....
    മെയ്യിലുരുകണ മഞ്ഞ് മഞ്ഞ് മഞ്ഞ്
    (കുടയോളം...)

Entries

sort descending Post date
Artists Anil Kumar Mon, 12/06/2017 - 19:02
Artists Anil Kurian Mon, 12/06/2017 - 19:02
Artists Anil Krishna Mon, 12/06/2017 - 19:02
Artists Anil K Menon Mon, 12/06/2017 - 19:02
Artists Anil K Reji Mon, 12/06/2017 - 19:02
Artists Anil KV Mon, 12/06/2017 - 19:02
Artists Anil Kaippattoot Mon, 12/06/2017 - 19:02
Artists Anil Kottuli Mon, 12/06/2017 - 19:02
Artists Anil Kopparath Mon, 12/06/2017 - 19:02
Artists Anil Kovilakam Mon, 12/06/2017 - 19:02
Artists Anil Ganesh Mon, 12/06/2017 - 19:02
Artists Anil Govind Mon, 12/06/2017 - 19:02
Artists Anil Chandra Mon, 12/06/2017 - 19:02
Artists Anil Chennankara Mon, 12/06/2017 - 19:03
Artists Anil Job Mon, 12/06/2017 - 19:03
Artists Anil Njarakkal Mon, 12/06/2017 - 19:03
Artists Anil Thunduvilakam Mon, 12/06/2017 - 19:03
Artists Anil Dev Mon, 12/06/2017 - 19:03
Artists Anil Nambiar Mon, 12/06/2017 - 19:03
Artists Anil Magamadam Mon, 12/06/2017 - 19:04
Artists Anil Nattakam Mon, 12/06/2017 - 19:04
Artists Anil Nath Mon, 12/06/2017 - 19:04
Artists Anil Nair Mon, 12/06/2017 - 19:04
Artists Anil Narayan Mon, 12/06/2017 - 19:04
Artists Anil Pappan Mon, 12/06/2017 - 19:04
Artists Anil Pallikkara Mon, 12/06/2017 - 19:04
Artists Anil Pazhaveedu Mon, 12/06/2017 - 19:04
Artists Anil Punnad Mon, 12/06/2017 - 19:04
Artists Anil Placheri Mon, 12/06/2017 - 19:04
Artists Anil Biswas Mon, 12/06/2017 - 19:04
Artists Anil Bose Mon, 12/06/2017 - 19:04
Artists Anil Bhaskar Mon, 12/06/2017 - 19:04
Artists Anil Mani Mon, 12/06/2017 - 19:04
Artists Anil Mathira Mon, 12/06/2017 - 19:05
Artists Anil Mathanadu Mon, 12/06/2017 - 19:05
Artists Anil Manoly Mon, 12/06/2017 - 19:05
Artists Anil Mathew Mon, 12/06/2017 - 19:05
Artists Anil Mathew Mon, 12/06/2017 - 19:05
Artists Anil Mara Mon, 12/06/2017 - 19:05
Artists Anil Medayil Mon, 12/06/2017 - 19:05
Artists Anil Menon Mon, 12/06/2017 - 19:05
Artists Anil Menon Mon, 12/06/2017 - 19:05
Artists Anil Menon Mon, 12/06/2017 - 19:05
Artists Anil Ram Mon, 12/06/2017 - 19:06
Artists Anil Raj Kollam Mon, 12/06/2017 - 19:06
Artists Anil Radhakrishnan Mon, 12/06/2017 - 19:07
Artists Anil Vallabhaseril Mon, 12/06/2017 - 19:07
Artists Anil Vasudev Mon, 12/06/2017 - 19:07
Artists Anil Vijay Mon, 12/06/2017 - 19:07
Artists Anil Sign Mon, 12/06/2017 - 19:07

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
താനേ തിരിഞ്ഞും മറിഞ്ഞും വെള്ളി, 18/03/2022 - 20:08 Updated link to the video.
ജോമോന്‍ ടി ജോണിന്റെ ആദ്യത്തെ അഭിമുഖം ചൊവ്വ, 15/03/2022 - 11:49
ഇളയരാജയുടെ ഋഷിവാണി Mon, 14/03/2022 - 19:02
‘ചാപ്പാകുരിശ്’ ക്യാമറാമാന്‍ ജോമോന്‍ ടി ജോണുമായി അഭിമുഖം Sat, 12/03/2022 - 13:04
സിദ്ധാർത്ഥ ശിവ ബുധൻ, 05/01/2022 - 15:50
ജയ ജയ ജയ ജന്മഭൂമി Sat, 02/10/2021 - 16:20
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി Sun, 26/09/2021 - 16:19
തുലാവർഷമേഘമൊരു ചൊവ്വ, 21/09/2021 - 22:11
Mohanlal വെള്ളി, 10/09/2021 - 20:39
Mammootty വെള്ളി, 10/09/2021 - 20:38
റാം പൊതിനേനി വ്യാഴം, 02/09/2021 - 20:26
രാഹുൽ വൈക്കം വ്യാഴം, 02/09/2021 - 20:25
ബിശ്വദീപ് ചാറ്റർജി വ്യാഴം, 02/09/2021 - 20:25
പ്രേംകുമാർ ചൊവ്വ, 17/08/2021 - 16:21
Privacy Policy വെള്ളി, 13/08/2021 - 09:02
Privacy Policy വെള്ളി, 13/08/2021 - 08:47
പന്ത്രണ്ട് Mon, 02/08/2021 - 10:33 Added motion poster link.
മാലിക് വ്യാഴം, 15/07/2021 - 20:50 Cleaned empty actors.
ഗിരീഷ് ഓ എസ് വെള്ളി, 09/07/2021 - 12:39
ഗൗ‍തമി വെള്ളി, 09/07/2021 - 12:39
ചാലിൽ ജേക്കബ് വെള്ളി, 09/07/2021 - 12:39
ചിന്തു വെള്ളി, 09/07/2021 - 12:39
കെ കെ അരൂര്‍ വെള്ളി, 09/07/2021 - 12:19
കൊച്ചിൻ മിമി വെള്ളി, 09/07/2021 - 12:19
കൃഷ്ണൻ പി കെ വെള്ളി, 09/07/2021 - 12:19
കെ എൻ രാമൻ‌കുട്ടി വെള്ളി, 09/07/2021 - 12:19
കെ ആർ ശ്യാമ വെള്ളി, 09/07/2021 - 12:19
രാജ്‌കുമാർ വെള്ളി, 09/07/2021 - 12:05
രാകേഷ് നായർ പി വെള്ളി, 09/07/2021 - 12:05
രാജാ ജി ബാബു വെള്ളി, 09/07/2021 - 12:05
രേഖ എസ് വെള്ളി, 09/07/2021 - 12:05
രാജേഷ് സാഹ്നി വെള്ളി, 09/07/2021 - 12:05
M3DB കുടംബത്തിലേയ്ക്ക് സ്വാഗതം വ്യാഴം, 03/06/2021 - 12:58
M3DB കുടംബത്തിലേയ്ക്ക് സ്വാഗതം വ്യാഴം, 03/06/2021 - 12:34
M3DB കുടംബത്തിലേയ്ക്ക് സ്വാഗതം വ്യാഴം, 03/06/2021 - 12:31
ജി വേണുഗോപാൽ Sun, 30/05/2021 - 12:13
ജി വേണുഗോപാൽ Sun, 30/05/2021 - 11:45
ജി വേണുഗോപാൽ Sun, 30/05/2021 - 11:07
ജി വേണുഗോപാൽ Sun, 30/05/2021 - 10:55
അടൂർ ഗോപാലകൃഷ്ണൻ വ്യാഴം, 27/05/2021 - 16:45 Audio file.
നീസ്ട്രീം Sun, 23/05/2021 - 08:22
കച്ചി Sun, 23/05/2021 - 08:17
ട്രമ്പറ്റ് ബാബു Sun, 23/05/2021 - 06:11
ജഗന്നാഥ വർമ്മ ബുധൻ, 21/04/2021 - 17:38
ജഗന്നാഥ വർമ്മ ബുധൻ, 21/04/2021 - 17:37 test
ജഗന്നാഥ വർമ്മ ബുധൻ, 21/04/2021 - 12:04 dob
ഒ എൻ വി കുറുപ്പ് ചൊവ്വ, 20/04/2021 - 16:57 Cleanup
BGM Fiesta - A Tribute To Johnson master Official Trailer Sun, 21/03/2021 - 18:15
തെച്ചിമലർക്കാടുകളിൽ വ്യാഴം, 11/03/2021 - 18:10 യൂട്യൂബ് ലിങ്ക്
വിദ്യാസാഗർ ചൊവ്വ, 02/03/2021 - 20:02 url alias

Pages