കൊച്ചിൻ മിമി

Cochin Mimi
Date of Death: 
Thursday, 8 February, 2024
അബ്ദുൾ ഹമീദ്

എറണാകുളം സ്വദേശിയും മിമിക്രി കലാകാരനുമായ അബ്ദുൾ ഹമീദ് കൊച്ചിൻ മിമി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇരുപത്തിയെട്ടാം വ​യ​സ്സി​ലാ​ണ് പാ​ര​ഡി ഗാ​ന​രം​ഗ​ത്തേ​ക്കി​റ​ങ്ങു​ന്ന​ത്, കൊച്കിയിലെ സംഗീത് ആർട്സ് എന്ന ഗാനമേള ട്രൂപ്പിന്റെ പിന്തുണയോടെയായിരുന്നു തുടക്കം.അന്ന് കൊച്ചിൻ അഹമീദ് എന്ന പേരായിരുന്നു.

1983 -ൽ സിനിമാപാട്ടിന്റെ പാരഡിയായി അയ്യപ്പ ഭക്തിഗാനം എഴുതിയതോടെയാണ് കൊച്ചിൻ മിമി എന്ന പേർ സ്വീകരിക്കുന്നത്. നടൻ സൈനുദ്ദീനൊപ്പവും പാരഡി കലാകാരൻ അബ്ദുൾ ഖാദർ കാക്കനാടിനൊപ്പവും മിമി നിരവധി കസറ്റുകൾ ചെയ്തിട്ടുണ്ട്. ഭക്തിഗാനങ്ങൾ ഉൾപ്പെടെ നാനൂറ്റി അൻപതോളം കസറ്റുകൾക്ക് പാട്ടുകൾ എഴുതുകയും ഇരുന്നോറോളം പാട്ടുകൾ പാടുകയും ചെയ്തിട്ടുണ്ട്. മിമിക്രി കലാകാരനും സംവിധായകനുമായ നാദിർഷായുമായി ചേർന്ന്  നാല്പത് കസറ്റുകൾക്ക് വേണ്ടി മിമി പാടിയിട്ടുണ്ട്.

കൊച്ചി നഗരത്തിലെ കൊതുക ശല്യത്തെ വിമർശിച്ചുകൊണ്ടുള്ള മിമിയുടെ ഗാനം "കുന്നോളം കൊതുകുകൾ വലംവെച്ച് നടക്കുന്നൊരീ പ്രദേശം.." വലിയ പ്രചാരം നേടിയിരുന്നു. നാദിർഷ സംവിധാനം ചെയ്ത സിനിമകളുൾപ്പെടെ കുറച്ച് സിനിമകളിലും കൊച്ചിൻ മിമി അഭിനയിച്ചിട്ടുണ്ട്.  മിമിക്സ് ആക്ഷൻ 500മേരാ നാം ജോക്കർ, കിടിലോൽക്കിടിലം എന്നിവ അവയിൽ ചിലതാണ്. 2024 ഫെബ്രുവരി 8 -ന് അദ്ധേഹം അന്തരിച്ചു.

കൊച്ചിൻ മിമിയുടെ ഭാര്യ നസീമ. മക്കൾ അനസ്, ഹാരിസ്