ജയ ജയ ജയ ജന്മഭൂമി

ജയ ജയ ജയ ജന്മ ഭൂമി 
ജയ ജയ ജയ ഭാരത ഭൂമി 
ജയ ജയ ജയ ജന്മ ഭൂമി 
ജയ ജയ ജയ ഭാരത ഭൂമി 

ആകാശഗംഗയൊഴുകി വന്ന ഭൂമി
ശ്രീകൃഷ്ണ ഗീതയമൃതു തന്ന ഭൂമി 
വേദാന്തസാരവിഹാര പുണ്യ ഭൂമി 
ഭാസുര ഭൂമി ഭാരത ഭൂമി 

ജയ ജയ ജയ ജന്മ ഭൂമി 
ജയ ജയ ജയ ഭാരത ഭൂമി 
ജയ ജയ ജയ ജന്മ ഭൂമി 
ജയ ജയ ജയ ഭാരത ഭൂമി 

സ്നേഹത്തിൻ കുരിശുമാല ചാര്‍ത്തിയ ഭൂമി
ത്യാഗത്തിൻ നബിദിനങ്ങള്‍ വാഴ്ത്തിയ ഭൂമി
ശ്രീബുദ്ധ ധർമ്മ പതാക നീർത്തിയ ഭൂമി
പാവന ഭൂമി ഭാരത ഭൂമി 

ജയ ജയ ജയ ജന്മ ഭൂമി 
ജയ ജയ ജയ ഭാരത ഭൂമി 
ജയ ജയ ജയ ജന്മ ഭൂമി 
ജയ ജയ ജയ ഭാരത ഭൂമി 

സ്വാതന്ത്ര്യ ധർമ്മ സമര കർമ്മ ഭൂമി 
സത്യത്തിൻ നിത്യഹരിത ധന്യ ഭൂമി 
സംഗീത നൃത്ത വിലാസ രംഗഭൂമി 
ഭാസുര ഭൂമി ഭാരത ഭൂമി 

ജയ ജയ ജയ ജന്മ ഭൂമി 
ജയ ജയ ജയ ഭാരത ഭൂമി 
ജയ ജയ ജയ ജന്മ ഭൂമി 
ജയ ജയ ജയ ഭാരത ഭൂമി 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jayajayajaya

Additional Info

അനുബന്ധവർത്തമാനം