ഇനിയെന്റെ ഇണക്കിളിക്കെന്തു വേണം

ഇനിയെന്റെ ഇണക്കിളിക്കെന്തു വേണം 
എന്തു വേണം ഇനിയെന്തു വേണം 
ഈ രാത്രി വെളുക്കാതിരിക്കേണം 
(ഇനിയെന്റെ... ) 

കൈവളകൾ കിലുങ്ങാതെ 
കാൽത്തളകൾ കിലുങ്ങാതെ 
കതകു തുറന്നു വന്ന മിടുക്കിയല്ലേ
(കൈവള... ) 
ഇതു വരെ മീട്ടാത്ത തംബുരു മീട്ടി ഞാൻ 
ഇനിയെനിക്കെന്തു തരും (2) 
എന്നെ..

ഇനിയെന്റെ ഇണക്കിളിക്കെന്തു വേണം 
എന്തു വേണം ഇനിയെന്തു വേണം 
ഈ ഗാനം മറക്കാതിരിക്കേണം 

ആരുമാരുമറിയാതെ ആരോടും പറയാതെ 
ഹൃദയം തുറന്നു തന്ന മിടുക്കനല്ലേ (2) 
ഇതു വരെ ചൂടാത്ത രോമാഞ്ചം നൽകി ഞാൻ 
ഇനിയെനിക്കെന്തു തരും (2)
എന്നെ... 

ഇനിയെന്റെ ഇണക്കിളിക്കെന്തു വേണം 
എന്തു വേണം ഇനിയെന്തു വേണം 
ഈ പൂക്കൾ കൊഴിയാതിരിക്കേണം 

ഇനിയെന്റെ ഇണക്കിളിക്കെന്തു വേണം 
എന്തു വേണം ഇനിയെന്തു വേണം 
ഈ രാത്രി വെളുക്കാതിരിക്കേണം 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Iniyente inakkilikkenthu venam

Additional Info

അനുബന്ധവർത്തമാനം