സിന്ദാബാദ് സിന്ദാബാദ് വിദ്യാർത്ഥി ഐക്യം

സിന്ദാബാദ് സിന്ദാബാദ്
വിദ്യാര്‍ഥി ഐക്യം സിന്ദാബാദ്

ഒരു നാട്ടുകാര്‍ ഒരു വീട്ടുകാര്‍
ഒരുമിച്ചു ചേരുക നാം
ഒരു മന്ദിരം ഗുരുമന്ദിരം
പുതുമണ്ണിലുയര്‍ത്തുക നാം
(ഒരു നാട്ടുകാര്‍... )

ഇവിടെ വെളിച്ചം വീശിയ -
ഗോപുരമിടിഞ്ഞു മണ്ണിലടിഞ്ഞു
നിലത്തെഴുത്തിനിരുത്തിയ
ഗുരുകുലമെരിഞ്ഞു വീണുതകര്‍ന്നു

ഇരുള്‍മൂടി.... നാടാകെ
വെളിച്ചമേ നീ പോകരുതേ
വെളിച്ചമേ നീ പോകരുതേ
നീ പോകരുതേ .. നീ പോകരുതേ
(ഒരു നാട്ടുകാര്‍... )

ഇവിടെ ഇരുട്ടിന്‍ കൈകളുയര്‍ത്തിയ
കറുത്ത കൊടികള്‍ക്കെതിരെ
പടുത്തുയര്‍ത്തുക പാറകള്‍ -
കൊണ്ടൊരു വിളക്കുമാളിക നമ്മള്‍
(ഒരു നാട്ടുകാര്‍... )

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Zindabad vidyarthi aikyam

Additional Info

അനുബന്ധവർത്തമാനം