പറവകളായ് പിറന്നിരുന്നെങ്കിൽ

 

പറവകളായ് പിറന്നിരുന്നെങ്കില്‍
ചിറകുരുമ്മി പറന്നേനെ -നമ്മള്‍ പറന്നേനെ (2)
പറവകളായ്... 

വിണ്ണിലെ പൈങ്കിളി വന്നിരുന്നാടുന്ന
വള്ളിക്കുടിലുകളില്‍
ഇളം കാറ്റും  കൊണ്ട് പനനൊങ്കും തിന്ന്
തളിരും ചൂടി ഒരുങ്ങിയേനെ - നമ്മൾ
ഒരുങ്ങിയേനെ

പഞ്ചമിചന്ദ്രിക പൊന്നാട ഞൊറിയുന്ന
പമ്പാ തടങ്ങളില്‍
ഇളം പുൽമെത്തയില്‍ വെളുപ്പാങ്കാലത്ത്
പുളകം ചാര്‍ത്തിയുറങ്ങിയേനെ - നമ്മള്‍
ഉറങ്ങിയേനെ

ചന്ദനത്തൊട്ടിലില്‍ ചാഞ്ചക്കം തൊട്ടിലില്‍
പൊന്നോണ രാത്രികളില്‍
കൊഞ്ചും മൊഴിയെ കടിഞ്ഞൂല്‍ക്കിളിയെ
പഞ്ചമം പാടിയുറക്കിയേനെ - നമ്മള്‍
ഉറക്കിയേനെ 

പറവകളായ് പിറന്നിരുന്നെങ്കില്‍
ചിറകുരുമ്മി പറന്നേനെ -നമ്മള്‍ പറന്നേനെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paravakalaay pirannirunnenkil

Additional Info

അനുബന്ധവർത്തമാനം