നിറഞ്ഞ കണ്ണുകളോടെ
നിറഞ്ഞ കണ്ണുകളോടെ
നിശ്ശബ്ദ വേദനയോടെ
പിരിഞ്ഞു പോണവരേ
വിധിയുടെ കൈകൾക്കറിയില്ലല്ലോ
വിരഹവേദന വിരഹവേദന
(നിറഞ്ഞ... )
പിറന്ന ഭൂമിയും പൊന്നും പണവും
പങ്കിടുന്നതു പോലെ (2)
മധുര മാനസ ബന്ധങ്ങൾ
പകുത്തു മാറ്റരുതേ - അരുതേ
പകുത്തു മാറ്റരുതേ
(നിറഞ്ഞ... )
പഞ്ചഭൂതങ്ങൾ തുന്നിത്തന്നൊരു
പഴയ കുപ്പായങ്ങൾ
മരണമൂരിയെടുത്താലും
പിരിഞ്ഞു പോകരുതേ - അരുതേ
പിരിഞ്ഞു പോകരുതേ
നിറഞ്ഞ കണ്ണുകളോടെ
നിശ്ശബ്ദ വേദനയോടെ
പിരിഞ്ഞു പോണവരേ
വിധിയുടെ കൈകൾക്കറിയില്ലല്ലോ
വിരഹവേദന വിരഹവേദന
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Niranja kannukalode
Additional Info
ഗാനശാഖ: