വൈക്കം കായലിലോളം

അന്തിമയങ്ങിയല്ലോ അമ്പിളിമാനത്തുദിച്ചല്ലോ
എന്നിട്ടും വന്നില്ലെന്റെ പൊന്നും ചങ്ങാതി...

വൈക്കം കായലിലോളം കാണുമ്പോ -
ളോര്‍ക്കും ഞാനെന്റെ മാരനെ
കാറ്റുവന്നെന്റെ കതകില്‍ തള്ളുമ്പോ-
ളോര്‍ക്കും ഞാനെന്റെ മാരനെ
വൈക്കത്തപ്പനും വാരണാട്ടമ്മയ്ക്കും 
വഴിപാടായിരം നേര്‍ന്നല്ലോ
നിരണം പള്ളിക്കും പാളയം പള്ളിക്കും 
പെരുന്നാളായിരം നേര്‍ന്നല്ലോ
എന്നിട്ടും കണ്ടില്ലെന്റെ അന്‍പുറ്റമണിമാരനെ

ആ... ആ.. ആ... 
കായലിനക്കരെ പോണോരേ 
കണ്ടോ കണ്ടോ നിങ്ങളെന്റെ -
മീന്‍പിടിത്തക്കാരനെ 
മീന്‍പിടിത്തക്കാരനെ

കറുത്തിട്ടോ വെളുത്തിട്ടോ 
കണ്ടാലെങ്ങനിരിക്കും 
കറുത്തിട്ടല്ല വെളുത്തിട്ടല്ല
കമലപ്പൂവിന്‍ നിറമാണ്
അങ്ങേക്കായലില്‍ ഇങ്ങേക്കായ-
ലിലങ്ങനൊരാളെക്കണ്ടില്ല
അങ്ങനൊരാളെക്കണ്ടില്ല

അരയൻ പോയ തമ്പകത്തോണി
കരയ്ക്കടുത്തല്ലോ
തോളിലിടാറുള്ള കിങ്ങിണിപ്പൊൻ‌വല
തോണിയിലുണ്ടല്ലോ

പോയതെങ്ങുനീ പോയതെങ്ങുനീ
കായലിന്നിക്കരെയെന്നെ -
ഇട്ടേച്ചു പോയതെങ്ങു നീ

ഓ... ഓ..ഓ... 
ഒരുകുടുക്ക പൊന്നു തരാമോടിവാ ഓടിവാ
ഒരുകുടുക്ക കുളിരു തരാമോടിവാ ഓടിവാ

ഒരു കുടുക്ക പൊന്നും വേണ്ട കുളിരും വേണ്ടാ
എന്നെയൊറ്റയ്ക്കിവിടെയിരുത്തീട്ടെവിടെ പോയീ
ഇതുവരെയെവിടെപ്പോയീ

ഒത്തിരിയൊത്തിരിയൊത്തിരി ദൂരെ മീനിനു പോയി
ഇത്തറയിത്തറയിത്തറ നേരമെവിടെയിരുന്നു 
കായലില്‍ ഞാനൊരു കന്നിപ്പെണ്ണിനെ കണ്ടു നിന്നു

അവളെക്കണ്ടു കൊതിച്ചിട്ടെന്നെ മറന്നുപോയോ 
അവളെക്കണ്ടാലെല്ലാമെല്ലാം മറന്നുപോകും

നിങ്ങള് കണ്ട പെണ്‍കിടാവിനു നിറമെന്താണ് 
ഞാന്‍ കണ്ട പെണ്‍കിടാവൊരു തങ്കം പോലെ

അവടെ കൂടെ പോകാതെന്തിനു തിരിയേ പോന്നൂ 
പൊന്നുംതോണിയിലവളെക്കൂടെ കൊണ്ടുപോന്നു

കൊണ്ടുവന്ന പെണ്ണേത് പെണ്ണേത് പെണ്ണേത്
സ്വപ്നം കണ്ടു തുഴഞ്ഞു നടന്നൊരു സ്വര്‍ണ്ണമീന്
ഓഹോഹോ....  ഓഹോഹോ....

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaikkom kaayalilolam

Additional Info

അനുബന്ധവർത്തമാനം