കിലുകിലുക്കും കിലുകിലുക്കും
Music:
Lyricist:
Singer:
Raaga:
Film/album:
കിലുകിലുക്കും കിലുകിലുക്കും
കിങ്ങിണിച്ചെപ്പിലൊളിച്ചിരിക്കും
ടെലിഫോണിനുള്ളിലുണ്ടൊരു
കൂട്ടുകാരി കളിക്കൂട്ടുകാരി
(കിലുകിലുക്കും...)
കരുകരുകരെ കറുത്തിരിക്കും
വെളുവെളുക്കെ ചിരിക്കും
കിണികിണികിണി മണിയടിക്കും
മനസ്സിലിക്കിളി കൂട്ടും ഇക്കിളികൂട്ടും
(കിലുകിലുക്കും... )
ഹലോ ഹലോ വിളിക്കും
അകലെയോടിയൊളിക്കും
കാതില്‍ വന്നു കഥപറയും
കാല്‍ച്ചിലമ്പൊലി കേള്‍ക്കും
ചിലമ്പൊലി കേള്‍ക്കും (ഹലോ...)
(കിലുകിലുക്കും... )
അച്ഛനെയാണേലും
അമ്മയെയാണേലും
അമ്പിളിമാമനെയാണേലും
അരികിലെത്തിക്കും - അവള്‍
അരികിലെത്തിക്കും (അച്ഛനെ... )
(കിലുകിലുക്കും... )
നളചരിതം കഥകളിയിലെ
അരയന്നത്തിനെപ്പോലെ
ദൂരെയുള്ളോരരമനയില്‍
ദൂതിനുപോകും - അവള്‍
ദൂതിനുപോകും (നളചരിതം...)
കിലുകിലുക്കും കിലുകിലുക്കും
കിങ്ങിണിച്ചെപ്പിലൊളിച്ചിരിക്കും
ടെലിഫോണിനുള്ളിലുണ്ടൊരു
കൂട്ടുകാരി കളിക്കൂട്ടുകാരി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kulukilukkum
Additional Info
ഗാനശാഖ: