സന്തോഷ് പണ്ഡിറ്റ്

Santhosh Pandit
Santhosh Pandit
എഴുതിയ ഗാനങ്ങൾ: 52
സംഗീതം നല്കിയ ഗാനങ്ങൾ: 53
ആലപിച്ച ഗാനങ്ങൾ: 49
സംവിധാനം: 7
കഥ: 7
സംഭാഷണം: 6
തിരക്കഥ: 7

നടൻ, സംവിധായകൻ, സംഗീത സംവിധായകൻ, ഗാനരചയിതാവ്, നിർമ്മാതാവ്, വസ്ത്രാലങ്കാരം, എഡിറ്റിംഗ്, പശ്ചാത്തല സംഗീതം, റെക്കോർഡിംഗ് എഞ്ചിനീയർ, പ്രൊഡക്ഷൻ കണ്ട്രോളർ,സ്പെഷ്യൽ എഫക്റ്റ്സ് എന്നീ മേഖലകൾ ഒറ്റക്ക് നിർവ്വഹിച്ചാണ് സന്തോഷ് പണ്ഡിറ്റ് തന്റെ ആദ്യ ചിത്രമായ കൃഷ്ണനും രാധയും പുറത്തിറക്കിയത്. നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ കൃഷ്ണനും രാധയിലെ ഗാനങ്ങളും ട്രെയിലറുമൊക്കെ ഇന്റർനെറ്റിലൂടെ ഏറെ ശ്രദ്ധനേടിയിരുന്നു. ഭൂരിഭാഗം കാണികളും തമാശയെന്ന് കരുതിയെങ്കിലും 2011 ഒക്ടോബർ 22ആം തീയതി ആദ്യചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തിച്ചു. "ജിത്തുഭായി എന്ന ചോക്കലേറ്റ് ഭായി", " കാളിദാസൻ കവിതയെഴുതുകയാണ്" എന്നിവയാണ് സന്തോഷ് പണ്ഡിറ്റിന്റെ അടുത്ത് ചലച്ചിത്ര സംരംഭങ്ങളെന്ന് അദ്ദേഹത്തിന്റെ ബ്ലോഗിൽ പരാമർശിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഇവിടെയുണ്ട്.