രാധേ കൃഷ്ണാ

രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ ഹരേ രാം
കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ ഹരേ രാം
രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ ഹരേ രാം
കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ ഹരേ രാം

വപുസ്സാലും വചസ്സാലും മനസ്സാലും കൃഷ്ണാമയൻ
സ്നേഹത്താലും സ്വപ്നത്താലും സ്വർഗ്ഗത്താലും കൃഷ്ണാമയം
ഹരേ കൃഷ്ണാ ശ്രീകൃഷ്ണാ ഗോപാലാ നീയെന്റെയുള്ളിൽ
ഹരേ രാമാ ശ്രീരാമാ ഗോവിന്ദാ നീയെന്റെയുള്ളിൽ

ആനന്ദത്തോടെ ചൊല്ലും ശ്രീകൃഷ്ണനാമങ്ങൾ
ആമോദത്തോടെ ചൊല്ലും ശ്രീഹരിനാമങ്ങൾ
ആനന്ദത്തോടെ ചൊല്ലും ശ്രീകൃഷ്ണനാമങ്ങൾ
ആമോദത്തോടെ ചൊല്ലും ശ്രീഹരിനാമങ്ങൾ

വപുസ്സാലും വചസ്സാലും മനസ്സാലും കൃഷ്ണാമയൻ
സ്നേഹത്താലും സ്വപ്നത്താലും സ്വർഗ്ഗത്താലും കൃഷ്ണാമയം

ഗുരുവായൂരമ്പലം വാണിടും കണ്ണാ
കാരുണ്യവാരിധേ മാധവാ
ആനന്ദത്തോടെ ചൊല്ലും ശ്രീകൃഷ്ണനാമങ്ങൾ
ആമോദത്തോടെ ചൊല്ലും ശ്രീഹരിനാമങ്ങൾ
ഗീതോപദേശങ്ങൾ നൽകീടും ദേവാ
പാർത്ഥസാരഥി ഗോപാലാ
ആനന്ദത്തോടെ ചൊല്ലും ശ്രീകൃഷ്ണനാമങ്ങൾ
ആമോദത്തോടെ ചൊല്ലും ശ്രീഹരിനാമങ്ങൾ

ആനന്ദത്തോടെ ചൊല്ലും ശ്രീകൃഷ്ണനാമങ്ങൾ
ആമോദത്തോടെ ചൊല്ലും ശ്രീഹരിനാമങ്ങൾ
വപുസ്സാലും വചസ്സാലും മനസ്സാലും കൃഷ്ണാമയം
സ്നേഹത്താലും സ്വപ്നത്താലും സ്വർഗ്ഗത്താലും കൃഷ്ണാമയം

ദ്വാരകാപുരി വാഴും നന്ദനന്ദനാ
അമ്പലപ്പുഴയിലെ ശ്രീകൃഷ്ണാ
ആനന്ദത്തോടെ ചൊല്ലും ശ്രീകൃഷ്ണനാമങ്ങൾ
ആമോദത്തോടെ ചൊല്ലും ശ്രീഹരിനാമങ്ങൾ
പൂന്താനം കവിതയിൽ നിറഞ്ഞാടും കണ്ണാ
ഭക്തമീരതൻ ഗോവിന്ദാ
ആനന്ദത്തോടെ ചൊല്ലും ശ്രീകൃഷ്ണനാമങ്ങൾ
ആമോദത്തോടെ ചൊല്ലും ശ്രീഹരിനാമങ്ങൾ

ആനന്ദത്തോടെ ചൊല്ലും ശ്രീകൃഷ്ണനാമങ്ങൾ
ആമോദത്തോടെ ചൊല്ലും ശ്രീഹരിനാമങ്ങൾ
വപുസ്സാലും വചസ്സാലും മനസ്സാലും കൃഷ്ണാമയൻ
സ്നേഹത്താലും സ്വപ്നത്താലും സ്വർഗ്ഗത്താലും കൃഷ്ണാമയം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Radhe Krishna

Additional Info

Year: 
2011

അനുബന്ധവർത്തമാനം