ഗോകുലനാഥനായ്

കണ്ണന്റെ ലീലകൾ നൂറായിരം
ആടിപാടാം കൂട്ടുകാരെ
തന്നന്നം താന്നന്നം തന്നാന്നേ
തനെ തന്നന്നം താന്നന്നം തന്നാന്നേ
ഹേയ്

ഗോകുലനാഥനായ് കള്ളക്കണ്ണൻ
രാധയുമായങ്ങു ചേർന്നുനിന്നേ
കാളിന്ദിയാറ്റിൽ കുളിക്കുംനേരം
ഗോപികമാർ വന്നു കൂട്ടുകൂടി

ഗോപികമാരുടെ ചേലകളൊക്കെയും
അടിച്ചുമാറ്റി കുഞ്ഞിക്കണ്ണൻ
കൃഷ്ണാ കൃഷ്ണാ കുഞ്ഞിക്കൃഷ്ണാ
ബാലനല്ലേ നീ രാധേ കൃഷ്ണാ

കാളിയമർദ്ദനം ചെയ്തിടുന്നേ
ഗോവർദ്ധനഗിരി പൊക്കീടുന്നേ
പുതനാവധം പൂർത്തിയാക്കി
കംസഖണ്ഡം അരിഞ്ഞിടുന്നേ

ഗോകുലനാഥനായ് കള്ളക്കണ്ണൻ
രാധയുമായങ്ങു ചേർന്നുനിന്നേ
കാളിന്ദിയാറ്റിൽ കുളിക്കുംനേരം
ഗോപികമാർ വന്നു കൂട്ടുകൂടി

ദേവകിവാസുതേവതനയാം
ബലരാമാ സോദരാ
ബാലാ ബാലാ ബാലകൃഷ്ണാ
ബാലനല്ല നീ രാധേ കൃഷ്ണാ

ഗോപികമാരേ കിട്ടില്ല നിങ്ങൾക്ക്
രാധാ തരില്ലല്ലോ മുകുന്ദനെ
ഓടക്കുഴൽനാഥാ നീയെന്നും
കൂടെതന്നെ വേണം രാധ മൊഴിഞ്ഞു

കണ്ണന്റെ ലീലകൾ നൂറായിരം
ആടിപാടാം കൂട്ടുകാരെ
തന്നന്നം താന്നന്നം തന്നാന്നേ
തനെ തന്നന്നം താന്നന്നം തന്നാന്നേ
ഹേയ്

ഗോകുലനാഥനായ് കള്ളക്കണ്ണൻ
രാധയുമായങ്ങു ചേർന്നുനിന്നേ
കാളിന്ദിയാറ്റിൽ കുളിക്കുംനേരം
ഗോപികമാർ വന്നു കൂട്ടുകൂടി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Gokulanathanayi

Additional Info

Year: 
2011

അനുബന്ധവർത്തമാനം