കൊടുങ്കാറ്റിൽ കൊളുത്തിവച്ച

കൊടുങ്കാറ്റിൽ കൊളുത്തിവച്ച ദീപമല്ലേ ജീവിതം
തമസ്സിൽ അലിഞ്ഞുചേർന്ന നിഴലല്ലേ ജീവിതം
അതിൻ ജനനമോന്ന് മരണമൊന്ന് ജീവിതമൊന്ന്
അതിൻ സ്വപ്നമൊന്ന് സ്നേഹമൊന്ന്  സംഗീതമൊന്ന് (2)

കരയാനായി വിധിച്ചൊരു മനസ്സേ
കരിയിലപോലെ വാടിയൊരു മനസ്സേ
അഗ്നിജ്വാലയിൽ ചാരമായ  മനസ്സേ
നീ നീറിനീറി പുകഞ്ഞതും എന്തിനെന്ന് പറയൂ
നീ മാഞ്ഞു മാഞ്ഞു പോയതും എന്തിനെന്ന് പറയൂ
കൊടുങ്കാറ്റിൽ കൊളുത്തിവച്ച ദീപമല്ലേ ജീവിതം
തമസ്സിൽ അലിഞ്ഞുചേർന്ന നിഴലല്ലേ ജീവിതം

വസന്തകാലം അനുവാദമില്ല മാഞ്ഞുപോയി
ചെമ്പക കാരണമില്ല കൊഴിഞ്ഞുപോയി
അഗ്നിനാളം കാറ്റില്ലാതണഞ്ഞുപോയി
നീ നീറിനീറി പുകഞ്ഞതും എന്തിനെന്ന് പറയൂ
നീ മാഞ്ഞു മാഞ്ഞു പോയതും എന്തിനെന്ന് പറയൂ
കൊടുങ്കാറ്റിൽ കൊളുത്തിവച്ച ദീപമല്ലേ ജീവിതം
തമസ്സിൽ അലിഞ്ഞുചേർന്ന നിഴലല്ലേ ജീവിതം
അതിൻ ജനനമോന്ന് മരണമൊന്ന് ജീവിതമൊന്ന്
അതിൻ സ്വപ്നമൊന്ന് സ്നേഹമൊന്ന്  സംഗീതമൊന്ന്
കൊടുങ്കാറ്റിൽ കൊളുത്തിവച്ച ദീപമല്ലേ ജീവിതം
തമസ്സിൽ അലിഞ്ഞുചേർന്ന നിഴലല്ലേ ജീവിതം

E6pZZO47DK0