റാണി പത്മിനി
Rani Padmini
ചൗധരിയുടേയും ഇന്ദിരകുമാരിയുടേയും മകളായി മദ്രാസിലെ അണ്ണാ നഗറിൽ ജനിച്ചു. 1981 -ൽ പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത സംഘർഷം എന്ന സിനിമയിലൂടെയാണ് റാണി പത്മിനി അഭിനയരംഗത്തെത്തുന്നത്.
തുടർന്ന് തേനും വയമ്പും, തുഷാരം, പറങ്കിമല, അതിരാത്രം... എന്നിവയുൾപ്പെടെ നിരവധി മലയാള സിനിമകളിൽ അഭിനയിച്ചു. അഞ്ച് വർഷത്തെ കരിയറിനുള്ളിൽ മലയാളത്തിലും തമിഴിലും കന്നഡയിലും ഹിന്ദിയിലുമായി അൻപതിൽ കൂടുതൽ ചിത്രങ്ങളിൽ റാണി പത്മിനി അഭിനയിച്ചു. 1986 -ലായിരുന്നു റാണി പത്മിനിയുടെ മരണം. വീട്ടുവേലക്കാർ നടത്തിയ മോഷണശ്രമത്തിനിടയിൽ റാണി പത്മിനിയും അമ്മയും ദാരുണമായി കൊലചെയ്യപ്പെടുകയായിരുന്നു.