രാജീവ് രാജൻ

Rajeev Rajan

തൃശ്ശൂർ ജില്ലയിലെ ചാലക്കൂടിയിൽ ജനിച്ചു. സ്ക്കൂളിൽ പഠിയ്ക്കുന്ന കാലത്തുതന്നെ കലാപ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. സ്ക്കൂൽ കലോത്സവത്തിൽ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ പഠനത്തിനുശേഷം രാജീവ് കലാമേഖലയിൽ സജീവമായി. ഒരു ഡാൻസ് ട്രൂപ്പ് കുറച്ചുകാലം നടത്തിയിരുന്നു. മമ്മൂട്ടി ദി ബസ്റ്റ് ആക്റ്റർ എന്ന റിയാലിറ്റിഷോയിൽ പങ്കെടുത്തു രണ്ടാംസ്ഥാനം നേടി.

രാജീവ് രാജൻ ജൂനിയർ ആർട്റ്റിസ്റ്റായി ബോയ് ഫ്രണ്ട് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് സിനിമാഭിനയത്തിന് തുടക്കം കുറിയ്കുന്നത്. തുടർന്ന് കുറേ സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചു. അനിൽ രാധാകൃഷ്ണമേനോൻ സംവിധാനം ചെയ്ത നോർത്ത് 24 കാതം എന്ന സിനിമയിലാണ് ജൂനിയർ ആർട്ടിസ്റ്റിൽ നിന്നുമാറി ആദ്യമായി ചെറിയ ഒരു വേഷം ചെയ്യുന്നത്. തുടർന്ന്  സപ്തമ.ശ്രീ.തസ്ക്കരാഃ, ആന മയിൽ ഒട്ടകം, രണ്ടു പെൺകുട്ടികൾ (ന്യൂ ) എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ രാജീവ് രാജൻ അഭിനയിച്ചു. മദ്രാസ് കഫേ എന്ന ഹിന്ദി സിനിമയിലും അഭിനയിച്ചിട്ടുണ്ട്.