പ്രിയ രാമൻ

Priya Raman

എറണാകുളം ജില്ലയിലെ ആലുവയിലാണ് പ്രിയ രാമന്റെ ജനനം. പിതാവ് പട്ടാഭിരാമൻ. 1993 -ൽ രജനികാന്ത് നിർമ്മിച്ച് നായകനായ Valli എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ചലച്ചിത്രലോകത്ത് എത്തിയ പ്രിയ രാമൻ അതേ വർഷം ഐ. വി. ശശിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ അർത്ഥന എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. 

1994 -ൽ  Maa Voori Maaraju(ചിരഞ്ജീവി) എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് തെലുഗു സിനിമയിലും തുടക്കം കുറിച്ചു. അതേവർഷം തന്നെ മലയാളത്തിൽ കാശ്മീരം എന്ന ചിത്രത്തിൽ നായികയായി. തുടർന്ന് സൈന്യംമാന്ത്രികംഇന്ദ്രപ്രസ്ഥം എന്നിവയുൾപ്പെടെ ഇരുപതിലധികം മലയാള സിനിമകളിൽ അഭിനയിച്ചു. മലയാളം, തമിഴ്, തെലുഗു, കന്നഡ ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ പ്രിയ രാമൻ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും അവർ അഭിനയിച്ചിരുന്നു.

1999 -ൽ പ്രിയ രാമൻ തമിഴ് നടനും സംവിധായകനുമായ രഞ്ജിത്തിനെ വിവാഹം ചെയ്തു. അവർക്ക് രണ്ടു മക്കളാണുള്ളത്. ആദിത്യ, ആകാശ്