മുരളി കണ്ണൂർ

Palliyath Murali
പള്ളിയത്ത് മുരളി

കണ്ണൂർ സ്വദേശി. പള്ളിയത്ത് മുരളി കൃഷ്ണനെന്നാണ് മുഴുവൻ പേര്. മുരളി, മകളായ അനുകൃഷ്ണക്ക് വേണ്ടി ഒരു സിനിമയിലെ ബാലതാരമായി ഓഡിഷനു വേണ്ടിയാണ് ആപ്ലിക്കേഷനയക്കുന്നത്. അതിലെ ഒരു ക്യാരക്റ്ററിനു വേണ്ടി തന്റെ പ്രൊഫൈലുമയച്ചു, മകൾക്ക് പകരം അച്ഛൻ തിരഞ്ഞെടുക്കപ്പെട്ടു. ലിയോ തദേവൂസിന്റെ ഒരു സിനിമാക്കാരനെന്ന സിനിമയായിരുന്നു അത്. സിനിമയിൽ മുഖം പ്രത്യക്ഷമായില്ലെങ്കിലും മുരളി അതൊരു ചലഞ്ചായിത്തന്നെ സ്വീകരിച്ച് സ്ഥിരമായി സിനിമാ ഓഡീഷനുകളിൽ പങ്കെടുത്ത് തുടങ്ങി. പല ഓഡീഷനുകളിലും പരിഗണിക്കപ്പെട്ടില്ല, ഒടുവിൽ പൃഥ്വീരാജ് സംവിധാനം ചെയ്ത മോഹൻലാൽ സിനിമ ലൂസിഫറിലാണ് ആദ്യമായി ചെറുതെങ്കിലും നല്ലൊരു സ്ക്രീൻ പ്രസൻസിനുള്ള അവസരം കിട്ടുന്നത്. തുടർന്ന് ‌കുറേയധികം സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത് തുടങ്ങി. സിനിമകൾക്കൊപ്പം ശ്രദ്ധേയമായ വെബ് സീരീസുകളിലും പരസ്യങ്ങളിലുമൊക്കെ നല്ല വേഷങ്ങൾ ചെയ്ത് വരുന്നു.

ഇംഗ്ലീഷ് ഹിന്ദി ഡയലോഗുകൾ ഭംഗിയായി അവതരിപ്പിക്കുന്നതിനാൽ FTII പൂനയിലെ ഹിന്ദി സിനിമാ പ്രോജക്റ്റിലും മുരളിക്ക് അവസരമായി. ഗൾഫിൽ ദീർഘകാലം ജോലി ചെയ്തിരുന്ന മുരളി നാട്ടിലെത്തിയ ശേഷം മൈസൂർ ബംഗളൂർ എന്നിവിടങ്ങളിൽ ജോലി നോക്കിയിരുന്നു. ഇപ്പോൾ കണ്ണൂരിനടുത്ത് തന്നെയുള്ള ഒരു കോഫി എസ്റ്റേറ്റിൽ സൂപ്പർവൈസറായി ജോലി നോക്കുന്നു.

മകൾ അനുകൃഷ്ണക്കും ഭാര്യക്കും മാതാപിതാക്കൾക്കുമൊപ്പം കണ്ണൂരിൽ താമസിക്കുന്ന മുരളി ഒപ്പം അഭിനയവും ഒരുപോലെ കൊണ്ട് പോകുന്നു. 

മുരളിയുടെ ഫേസ്ബുക്ക് പ്രൊഫൈലിവിടെ