ഡൊമിനിക് ചിറ്റേട്ട്
സി. കെ ചാക്കോയുടേയും ത്രേസ്യാമ്മയുടേയും മകനായി കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി വാഴപ്പള്ളിയിൽ ജനിച്ചു. വാഴപ്പള്ളി കർമ്മലീത്ത, ഇത്തിത്താനം ലിസ്യൂം എൽ പി സ്കൂൾ, ചങ്ങനാശ്ശേരി എസ് ബി ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു ഡൊമിനിക്കിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് എസ് ബി കോളേജിൽ നിന്നും എക്കണോമിക്സിൽ ബിരുദം നേടി. അതിനുശേഷം പ്രൈവറ്റായി പഠിച്ച് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി.
സ്കൂൾ, കോളേജ് പഠനകാലത്ത് അമച്വർ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങിയ ഡൊമിനിക്ക് പിന്നീട് കോട്ടയം നൃത്തവേദി, കോട്ടയം ദൃശ്യവേദി.. തുടങ്ങിയ പ്രൊഫഷണൽ ട്രൂപ്പുകളിലൂടെ അഭിനയം തുടർന്നു. 1990 -ൽ റിലീസ് ചെയ്ത എൻക്വയറി എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് ഡൊമിനിക്ക് സിനിമാഭിനയ രംഗത്ത് തുടക്കം കുറിയ്ക്കുന്നത്. ആ കാലത്തുതന്നെ മധുമോഹൻ സംവിധാനം ചെയ്ത സീരിയലുകളിൽ അഭിനയിച്ചുകൊണ്ട് ടെലിവിഷൻ രംഗത്തും ഡൊമിനിക്ക് തുടക്കമിട്ടു. സംവിധായകൻ ഹരിദാസിന്റെ സംവിധാന സഹായിയായി ജോർജ്ജുകുട്ടി C/O ജോർജ്ജുകുട്ടി മുതൽ കണ്ണൂർ വരെയുള്ള സിനിമകളിൽ പ്രവർത്തിച്ചു.
ഗാന്ധാരി, ഓ ഫാബി, യോദ്ധാ, വജ്രം, സല്യൂട്ട്, തലവൻ... എന്നിവയുൾപ്പെടെ നിരവധി മലയാളം സിനിമകളിലും ഉത്തമി, ഉയിർസത്തം എന്നീ തമിഴ് സിനിമകളിലും ഡൊമിനിക്ക് അഭിനയിച്ചിട്ടുണ്ട്. പയ്യൻ കഥകൾ, ഡിക്റ്ററ്റീവ് ആനന്ദ് എന്നിവയുൾപ്പെടെയുള്ള ദൂരദർശൻ സീരിയലുകളിലും സ്വകാര്യ ചാനലുകളിലെ സ്വാമി അയ്യപ്പൻ, കാവ്യാഞ്ജലി, കായംകുളം കൊച്ചുണ്ണി തുടങ്ങിയ... നിരവധി സീരിയലുകളിലും അദ്ധേഹം അഭിനയിച്ചിട്ടുണ്ട്.
ഡൊമിനിക്കിന്റെ ഭാര്യ റീഗൽ ഡൊമിനിക്ക്. ഒരു മകൻ ഡിയോൺ ഡൊമിനിക്ക്.
വിലാസം - Dominic Chittat, Chittat (HO), Star Avenue, Near Cheenipadi, Puthupparambu (PO), Kottakkal, Malappuram. PIn -676501.
Gmail, Facebook, Phone