വയലാർ രാമവർമ്മ

Vayalar Ramavarma
Date of Birth: 
Sunday, 25 March, 1928
Date of Death: 
തിങ്കൾ, 27 October, 1975
വയലാർ
എഴുതിയ ഗാനങ്ങൾ: 1,318

വയലാർ രാമവർമ്മ

വയലാർ എന്ന് അപരനാമം

കവി,ഗാനരചയിതാവ്‌

വെള്ളാരപ്പള്ളി കേരളവർമ്മയുടേയും വയലാർ രാഘവപ്പറമ്പിൽഅംബാലികത്തമ്പുരാട്ടിയുടേയും മകനായി വയലാർ രാമവർമ്മ 1928 മാർച്ച് 25 നുജനിച്ചു. കുട്ടിക്കാലത്തു തന്നെ അച്ഛൻ മരിച്ചുപോയി. പിൽക്കാലത്ത്‌"അച്ഛനുറങ്ങിക്കിടക്കുന്നു നിശ്ചലം" എന്നു തുടങ്ങുന്ന "ആത്മാവിൽഒരു ചിത" എന്ന തന്റെ കവിതയിൽ ആ ദുഃഖവും സാഹചര്യവും വയലാർവിവരിച്ചിട്ടുണ്ട്‌. 

അമ്മാവന്റെ മേൽനോട്ടത്തിൽ ഗുരുകുലസമ്പ്രദായമായി സംസ്കൃതം പഠിച്ചു. ഔപചാരിക വിദ്യാഭ്യാസം സംസ്കൃത സ്കൂളിലും ചേർത്തല ഇംഗ്ലീഷ്‌സ്കൂളിലുമായിരുന്നു. വിദ്യാർത്ഥിയായിരിക്കെ കവിതകൾ എഴുതിത്തുടങ്ങി. ഒൻപതാം ക്ലാസിൽ സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ചെങ്കിലും 'അരുണോദയം', 'ചക്രവാളം' തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കവിതകളെഴുതി. കമ്യൂണിസ്റ്റ്‌ആശയങ്ങളിൽ ആകൃഷ്ടനായ വയലാർ സ്വന്തമായി 1951ൽ 'ജനാധിപത്യം' എന്നൊരു വാരിക ആരംഭിച്ചെങ്കിലും തുടരാനായില്ല. പിന്നീട്‌ മദിരാശിയിൽ മറ്റൊരുപ്രസിദ്ധീകരണത്തിന്റെ പത്രാധിപസമിതിയിൽ പ്രവർത്തിച്ചു. 

കവി

1948ൽ ഗാന്ധിയൻ ആശയങ്ങളുടെ സ്വാധീനമുള്ള വയലാറിന്റെ ആദ്യകവിതാസമാഹാരമായ "പാദമുദ്രകൾ" പ്രസിദ്ധീകൃതമായി. സാധാരണക്കാരന്റെപ്രശ്നങ്ങൾ ഇതിവൃത്തമായുള്ള ധാരാളം കവിതാസമാഹാരങ്ങൾ അതേത്തുടർന്ന്അദ്ദേഹത്തിന്റേതായി പുറത്തുവന്നു. 'കൊന്തയും പൂണൂലും', 'നാടിന്റെനാദം','എനിക്കു മരണമില്ല','മുളങ്കാട്‌','ഒരു ജൂദാസ്‌ ജനിക്കുന്നു','എന്റെമാറ്റൊലിക്കവിതകൾ','സർഗസംഗീതം' എന്നിവയാണ്‌ പ്രധാനപ്പെട്ടവ. "ആയിഷ"എന്ന ഖണ്ഡകാവ്യവും "രക്തം കലർന്ന മണ്ണ്‌, "വെട്ടും തിരുത്തും" എന്നിവയാണ്‌ വയലാറിന്റെ കഥാസമാഹാരങ്ങൾ. 

1956ൽ ദില്ലിയിൽ നടന്ന ഏഷ്യൻ സാഹിത്യ സമ്മേളനത്തിൽ പങ്കെടുക്കാനായുള്ളയാത്രയിലെ അനുഭവങ്ങൾ ഉൾപ്പെടുത്തി "പുരുഷാന്തരങ്ങളിലൂടെ" എന്നയാത്രാവിവരണവും വയലാർ എഴുതി. 

സിനിമ

മദിരാശിയിലേക്കുള്ള മാറ്റവും കലാരംഗത്തോടുണ്ടായിരുന്ന താൽപര്യവുംസിനിമയുമായി വയലാറിനെ ബന്ധപ്പെടുത്തി. പ്രേം നസീറിന്റെ സഹോദരൻ പ്രേംനവാസ്‌ നായകനായ "കൂടപ്പിറപ്പ്‌" എന്ന ചിത്രത്തിൽ കെ.രാഘവൻ മാഷിന്റെസംഗീതത്തിൽ പത്തു ഗാനങ്ങളെഴുതിക്കൊണ്ട്‌ 1956ൽ ആദ്യസിനിമാപ്രവേശം. അവിടുന്നങ്ങോട്ട്‌ 250നടുത്ത്‌ സിനിമകളിലായി ആയിരത്തി മുന്നോറോളംചലച്ചിത്രഗാനങ്ങളും 29 സംഗീത ആൽബങ്ങൾക്കും നാടകങ്ങൾക്കുമായി 135 പാട്ടുകളും എഴുതി. 1959-ൽ പുറത്തിറങ്ങിയ 'ചതുരംഗം' എന്ന ചലച്ചിത്രത്തിൽതുടങ്ങിയ വയലാർ-ദേവരാജൻ കൂട്ടുകെട്ട് 1975-ൽ വയലാർ മരിയ്ക്കുമ്പോഴേയ്ക്കും135 ചിത്രങ്ങളിൽ നിന്നായി 755 ഗാനങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞിരുന്നു.  വയലാറുംസമകാലികരായി ഗാനരചന നിർവ്വഹിച്ചിരുന്ന പി. ഭാസ്കരനും ഓ. എൻ. വി. കുറുപ്പും ചേർന്ന ത്രിമൂർത്തികൾ മലയാള സിനിമാഗാനശാഖയിൽ കാവ്യഭംഗി നിറച്ചഒരു കാലഘട്ടം സൃഷ്ടിച്ചു. 

രാഷ്ട്രീയനിലപാടുകൾ

അവിഭക്തകമ്യൂണിസ്റ്റ്‌ പാർട്ടിയുടെ കാലത്ത്‌ ഇന്തോ-ചൈന യുദ്ധസമയത്ത്‌ചൈനീസ്‌ അനുകൂലമായി ഒരു വിഭാഗം നിന്നപ്പോൾ ചൈനാ വിരുദ്ധ നിലപാടുമായിവയലാർ മറുപക്ഷത്തുനിന്നു. 1962 ഒക്റ്റോബർ 27ന്‌ വയലാർ നടത്തിയ ചൈനാവിരുദ്ധ പ്രസംഗം പാർട്ടിക്കുള്ളിൽ വൻ ചലനങ്ങളുണ്ടാക്കി. 'മധുര മനോഹരമനോജ്ഞ ചൈന...' എന്നു തുടങ്ങുന്ന കവിത ചൈനീസ് പക്ഷപാതികൾപ്രചാരണത്തിനുപയോഗിച്ച അക്കാലത്ത് 'ഹോ കുടില കുതന്ത്ര ഭയങ്കര ചൈനേ...' എന്ന് വയലാർ തിരുത്തി. പിളർപ്പിനുശേഷം വയലാറിനെ സി പി ഐചേരിയിലെത്തിച്ചതുതന്നെ ഈ പ്രസംഗമായിരുന്നു. എതിർചേരിപ്രസംഗത്തിനുശേഷം വയലാറിനെ നോട്ടപ്പുള്ളിയാക്കി. അരക്കവിയെന്നുംകോടമ്പാക്കം കവിയെന്നും സിനിമാക്കവി എന്നുമൊക്കെ വിളിച്ചു. 

പുരസ്കാരങ്ങൾ

കേരള സാഹിത്യ അക്കാദമി അവാർഡ്‌

  • 1961 – സർഗസംഗീതം (കവിതാ സമാഹാരം)

ദേശീയ ചലച്ചിത്ര പുരസ്കാരം

  • 1972 – മികച്ച ഗാനരചയിതാവ് ("മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു"-അച്ഛനുംബാപ്പയും)

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം

  • 1969 – മികച്ച ഗാനരചയിതാവ്‌(നദി,കടൽപ്പാലം)
  • 1972 – മികച്ച ഗാനരചയിതാവ്(ചെമ്പരത്തി)
  • 1974 – മികച്ച ഗാനരചയിതാവ്(നെല്ല്)
  • 1975 – മികച്ച ഗാനരചയിതാവ് (ചുവന്ന സന്ധ്യകൾ -സ്വാമി അയ്യപ്പൻ - മരണാനന്തരം)

മരണം

1975 ഒക്റ്റോബർ 27ന്‌ കരൾ സംബന്ധമായ ചികിത്സാർത്ഥം തിരുവനന്തപുരംമെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയലാർ,47ആംവയസ്സിൽ തന്റെ പ്രസിദ്ധിയുടെ കൊടുമുടിയിൽ നിൽക്കേ അന്തരിച്ചു. 

കുടുംബം

1951ൽ ചെങ്ങണ്ട പുത്തൻകോവിലകത്ത്‌ ചന്ദ്രമതിത്തമ്പുരാട്ടിയെ വിവാഹം കഴിച്ചു. കുട്ടികളില്ല. തുടർന്ന് ഭാര്യാസഹോദരിയായ ഭാരതിത്തമ്പുരാട്ടിയേയും വിവാഹംകഴിച്ചു.ആ വിവാഹബന്ധത്തിൽ നാലു മക്കൾ. 

മക്കൾ: മക്കൾ : വയലാർ ശരത്ചന്ദ്ര വർമ്മ(കവി,ഗാനരചയിതാവ്‌),ഇന്ദുലേഖ, യമുന, സിന്ധു.

സ്മാരകങ്ങൾ

  • രാമവർമ്മയുടെ പേരിലുള്ള വയലാർ രാമവർമ്മ സാഹിത്യ അവാർഡ് 1977 മുതൽ"വയലാർ രാമവർമ്മ സ്മാരക ട്രസ്റ്റ്‌" അദ്ദേഹത്തിന്റെ ചരമവാർഷികദിനമായഒക്റ്റോബർ 27 നു നൽകി വരുന്നു. 
  • വയലാറിന്റെ വസതി അദ്ദേഹത്തിനു സ്മാരകം എന്ന നിലയിൽ മ്യൂസിയം, സമ്മേളനഹാൾ, ഗ്രന്ഥശാല തുടങ്ങിയ സൗകര്യങ്ങളോടെ ഒരുസാംസ്കാരികകേന്ദ്രമാക്കി.
  • വയലാറിന്റെ ആരാധകരും സാംസ്കാരികപ്രമുഖരും ചേർന്ന് തിരുവനന്തപുരത്ത്‌ആരംഭിച്ച വയലാർ രാമവർമ്മ സാംസ്കാരികവേദി എല്ലാ വർഷവും മികച്ചടെലിവിഷൻ പരിപാടികൾക്കും ഗായകർക്കും നർത്തകർക്കും വയലാറിന്റെ പേരിൽഅവാർഡുകൾ നൽകുന്നു. 
  • 2005 നവംബർ 24ന്‌ തിരുവനന്തപുരം നഗരത്തിൽ മാനവീയം വീഥിയിൽ ശിൽപി കെഎസ്‌ സിദ്ധൻ നിർമ്മിച്ച വയലാർ രാമവർമ്മയുടെ പ്രതിമ സംഗീതസംവിധായകൻജി.ദേവരാജൻ അനാച്ഛാദനം ചെയ്തു. 

വിവാദങ്ങളും കൗതുകങ്ങളും

  • 'ചേട്ടത്തി' എന്ന സിനിമയിലെ "ആദിയിൽ വചനമുണ്ടായി" എന്ന ഗാനംചിത്രത്തിൽ പാടി അഭിനയിച്ചത്‌ വയലാറാണ്‌. 
  • വയലാറിന്റെ മരണം യോജിക്കാത്ത രക്തഗ്രൂപ്പിലുള്ള രക്തംനൽകിയതിനാലാണെന്ന് കവി ഏഴാച്ചേരി രാമചന്ദ്രൻ പ്രസംഗിച്ചത്‌ വിവാദമായി. പിന്നീട്‌ അദ്ദേഹം തന്റെ ആരോപണം പിൻവലിച്ചു. 
  • വയലാറിന്റെ ഭാര്യ ഭാരതിത്തമ്പുരാട്ടി എഴുതിയ "ഇന്ദ്രധനുസ്സിന്റെ തീരത്ത്‌" എന്നകൃതിയിൽ ഗായകൻ കെ.ജെ.യേശുദാസിനെക്കുറിച്ചു നടത്തിയ ചിലപരാമർശങ്ങൾ വിവാദകാരണമായി.