കിലുകിലുക്കാം ചെപ്പുകളേ

കിലുകിലുക്കാം ചെപ്പുകളേ കിളികളേ കിളികളേ
തുകിലുണരൂ തുകിലുണരൂ കിളികളേ കിളികളേ
പിഞ്ചവയൽ പെൺ കിടാവിന്
പൂത്തിരുന്നാളിന്നാണു
നിറയം പുത്തരിനാളാണു (കിലുകിലുക്കാം..)

വിശറിപ്പനയോലക്കുടയുടെ കീഴേ
ഓലക്കുടയുടെ കീഴേ
വിരിയുന്നൊരു കൊന്നപ്പൂങ്കുല പോലെ
കൊന്നപ്പൂങ്കുല പോലെ
തുമ്പപ്പൂമാലയുമിട്ടവൾ തുമ്പി തൂള്ളും നാളാണു
നിറയം പുത്തരിനാളാണു (കിലുകിലുക്കാം..)
ഓണവില്ലുമായ് ഓണവില്ലുമായ്
ഓടിവരാം ഞങ്ങൾ
നാടോടിപ്പാട്ടുകൾ തൻ
നറുതേൻ മൊഴി നൽകാം
മുത്തശ്ശിക്കഥകളിലെ മുത്തു തരാം ഞങ്ങൾ
പുതിയ കൊയ്ത്തുപാട്ടുകൾ തൻ
പുല്ലാങ്കുഴൽ നൽകാം(കിലുകിലുക്കാം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kilukilukkam cheppukale

Additional Info

അനുബന്ധവർത്തമാനം