ശരണ്യ ആനന്ദ്
ഫാഷൻ ഡിസൈനറും കൊറിയഗ്രാഫറും മോഡലുമായ ശരണ്യ ആനന്ദ്. സ്വദേശം അടൂർ ആണെങ്കിലും ജനിച്ചതും പത്താം ക്ലാസുവരെ പഠിച്ചതും ഗുജറാത്തിലാണ്. പിന്നീട് എടത്വ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലായിരുന്നു പഠനം. തുടർന്ന് ബി എസ് സി നേഴ്സിങ്ങ് പഠനം പൂർത്തിയാക്കി. അച്ഛൻ ആനന്ദ് ഗുജറാത്തിൽ ബിസിനസായിരുന്നു. അമ്മ സുജാത. സഹോദരി ദിവ്യ ശരണ്യ പത്താം ക്ളാസിൽ പഠിക്കുമ്പോൾ മഹീന്ദ്ര സ്കോർപ്പിയയുടെ പരസ്യത്തിൽ മിസ്സ് സൂറത്തിനൊപ്പം അഭിനയിച്ചുകൊണ്ടാണ് മോഡലിംഗ് രംഗത്തെത്തിയത്. തുടർന്ന് നിരവധി പരസ്യചിത്രങ്ങൾക്ക് മോഡലായി. മാധുരി ദീക്ഷിത്ത് അടക്കമുള്ള താരങ്ങളോടൊപ്പം സ്റ്റേജ് ഷോ ചെയ്തിട്ടുണ്ട്. സിനിമയിലേക്കുള്ള അരങ്ങേറ്റം തമിഴിലായിരുന്നു. എന്നാൽ അവസരങ്ങൾ നിറയെ വന്നത് മലയാളത്തിലും. കൊറിയോഗ്രാഫർ ആയിട്ടാണ് മലയാളത്തിൽ എത്തുന്നത്. ആമേൻ അടക്കം നാല് ചിത്രങ്ങളിൽ അസിസ്റ്റന്റ് കൊറിയോഗ്രാഫർ ആയി പ്രവർത്തിച്ചു. മോഹൻലാൽ അഭിനയിച്ച 1971 ബിയോണ്ട് ബോർഡേഴ്സ്, അച്ചായൻസ്, ചങ്ക്സ്, കപ്പുചീനോ തുടങ്ങിയ ചിത്രങ്ങളിൽ ശരണ്യ അഭിനയിച്ചു. തമിഴിലും മലയാളത്തിലും ഇറങ്ങുന്ന ചിത്രമായ 'ഭൂമി'യിലെ നായിക ശരണ്യയാണ്.