ചിൽ ചിഞ്ചിലമായ്

ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽമഴ നീ
രിം രിംചിമമായ് രിംചിമമായ് നൂൽമഴ നീ
കാറ്റല ചിമ്മിയ പൂമഴ നീ ..
കണ്ണിനു കണ്ണിനു വെൺമഴ നീ ...
കാതിനു കാതിനു തേന്മഴ നീ.. എന്നുമേ
ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽമഴ നീ
രിം രിംചിമമായ് രിംചിമമായ് നൂൽമഴ നീ ...

അക്കരെ നിന്നു പറന്നു വരുന്നൊരു മാലാഖ നീ
ഒത്തിരി ഒത്തിരി മുത്തുകളുള്ളൊരു ചേലാണു നീ
വിണ്ണിലെ മേഘമലിഞ്ഞു വിളമ്പിയ നീർത്തുള്ളി നീ
മണ്ണിനു എന്നിലുമിന്നു തുളുമ്പിയ നീർധാര നീ
എപ്പോഴും നെഞ്ചിലെ തളിരോർമ്മ നീയല്ലേ
എപ്പോഴും മാറിലെ തണുവായി നീയില്ലേ
മെയ് കിങ്ങിണികൾ മൊഞ്ചണിയും കൊഞ്ചലുകൾ
ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽമഴ നീ
രിം രിംചിമമായ് രിംചിമമായ് നൂൽമഴ നീ ...

മാലകളായിരം മേനി പൊതിഞ്ഞൊരു പൂക്കാരി നീ
മാനസവീണയിൽ ഉമ്മ തരുന്നൊരു പാട്ടാണു നീ
ഉള്ളിലുരുമ്മിയുരുമ്മി ഇരുന്നൊരു പ്രാവാണു നീ
തൂവലുകൊണ്ടു തലോടുമെനിക്കൊരു കൂട്ടാണു നീ
വന്നിതാ വന്നിതാ കുളിർചന്തമോടെ നീ ...
തന്നിതാ തന്നിതാ കുളിർക്കാലമേറെ നീ ...
എൻ ഓർമ്മകളിൽ മർമ്മരമായ്.. നിൻ ചിരികൾ

ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽമഴ നീ
രിം രിംചിമമായ് രിംചിമമായ് നൂൽമഴ നീ
കാറ്റല ചിമ്മിയ പൂമഴ നീ ..
കണ്ണിനു കണ്ണിനു വെൺമഴ നീ ...
കാതിനു കാതിനു തേന്മഴ നീ.. എന്നുമേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chil chinjilamay

Additional Info

Year: 
2016

അനുബന്ധവർത്തമാനം