റീന

Reena

1958 മാർച്ച് 14 ന് പീറ്റർ റസ്ക്യുനയുടെയും ജെസ്സിയുടെയും മകളായി എറണാംകുളം ഇടപ്പള്ളിയിൽ ജനിച്ചു. റീനയുടെ അച്ഛൻ പീറ്റർ മാംഗ്ലൂർ സ്വദേശിയും അമ്മ കൊച്ചി സ്വദേശിയുമായിരുന്നു. റീനയുടെ പ്രാഥമിക വിദ്യാഭ്യാസം മാംഗ്ലൂരിലായിരുന്നു. പെരുമ്പാവൂർ മദ്രാസ് പ്രസന്റേഷൻ കോളേജിൽ നിന്നും റീന ബിരുദം നേടിയിട്ടുണ്ട്.

1973 -ൽ ചുക്ക് എന്ന സിനിമയിൽ നായിക ഷീലയുടെ മകളായി അഭിനയിച്ചുകൊണ്ടാണ് റീന അഭിനയരംഗത്തേയ്ക്കെത്തുന്നത്. 1974 -ൽ അവൾ ഒരു തുടർക്കഥൈ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് റീന തമിഴ് സിനിമയിലും തുടക്കംകുറിച്ചു. 1970 - 80 കാലത്ത് മലയാളം,തമിഴ് സിനിമകളിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു റീന. 120 -ൽ അധികം മലയാള സിനിമകളിലും, ഇരുപതോളം തമിഴ് സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്. കൂടാതെ തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും സജീവമാണ് റീന. സിനിമ നിർമ്മാതാവുകൂടിയായ റീന ധ്രുവസംഗമം, എന്റെ കഥ, എന്നീ സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. ധ്രുവനക്ഷത്രത്തിന്റെ കഥാകൃത്തും, നായികയും റീനയായിരുന്നു.