അറിയാതെ കിനാക്കളില്‍
അറിയാതെ കിനാക്കളില്‍ നീയിനി മൂടാതെ
മനമേ മധുരാശകള് തേടാതെ
മധുരാശയില് മൂടുക നീയിനി വാടാതെ
മനമേ അഴലാര്‍ന്നിനി ഓടാതെ
ഈ ജീവിതം ആശയിലല്ലേ
എളിയോനതു മറുതെന്നല്ലേ
പ്രേമത ചിന്ത കാലമാര്ന്നാല്
എളിയോരാരാണൂഴിയില്
അറിയാതെ കിനാക്കളില്‍ നീയിനി മൂടാതെ
മനമേ മധുരാശകള് തേടാതെ
മധുരാശയില് മൂടുക നീയിനി വാടാതെ
മനമേ അഴലാര്‍ന്നിനി ഓടാതെ
ധനഹീനനു വേണ്ടി
ആശകള്‍ നീ മോഹനഗീതം പാടാതെ
ധനമാര്ന്നതിനാലെ കാര്യമെന്തേ
മാനസ മോദം കൂടാതെ
ജീവിതമാകും തീയില്‍ വാടും
മാനസമെല്ലാം മാറിടും
ജീവിതമാകും തീയില്‍ വാടും
മാനസമെല്ലാം മാറിടും
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ariyathe kinaakkalil
Additional Info
Year:
1953
ഗാനശാഖ: