കോഴിക്കോട് അബ്ദുൾഖാദർ
ലളിതസംഗീതസ്നേഹികൾക്ക് ഏറെ പ്രിയങ്കരനായിരുന്ന അബ്ദുൾ ഖാദറിന്റെ ജനനം 1915ൽ ഒരു കൃസ്ത്യൻ കുടുംബത്തിലായിരുന്നു.ആദ്യ നാമധേയം ലെസ്ലി ആൻഡ്രൂസ് എന്നായിരുന്നു. പിതാവ് ജെ എസ് ആൻഡ്രൂസ്.പ്രസിദ്ധ സംവിധായകനായിരുന്നു എ.വിൻസന്റിന്റെ ബന്ധു കൂടിയായ ലെസ്ലി പള്ളിയിലെ ക്വയറിലാണ് പാട്ടുകൾക്ക് തുടക്കം കുറിച്ചത്. ഖവാലി-ഗസൽ മേഖലകളിൽ പിന്നീട് പരിശീലനം നേടി. ഇടതു പക്ഷ ചിന്താഗതിക്കാരനായിരുന്ന ലെസ്ലി വിദേശ പര്യടനത്തിനു ശേഷം തിരിച്ചെത്തിയത് മുസ്ലീം മതവിശ്വാസിയായിട്ടായിരുന്നു. അബ്ദുൾ ഖാദർ എന്ന പേരു സ്വീകരിച്ച അദ്ദേഹം അച്ചുമ്മയെ വിവാഹം കഴിച്ചു. ഗായകനായ അജ്മൽ ബാബു ഉൾപ്പടെ ആറു മക്കൾ . രണ്ടാമത് വിവാഹം കഴിച്ചത് അഭിനേത്രിയായിരുന്ന ശാന്താദേവിയെ ആണ്. അതിൽ രണ്ട് കുട്ടികൾ. ഗായകനും നടനുമായിരുന്ന സത്യജിത്ത് ശാന്താദേവിയിലുണ്ടായ മകനായിരുന്നു. അകാലത്തിൽ സത്യജിത്ത് മരണമടഞ്ഞിരുന്നു.
അവലംബം :- "മലയാള ചലച്ചിത്രസംഗീതം 50 വർഷം" എന്ന പുസ്തകം