ഇത്ര നാളിത്രനാളീ വസന്തം

ഇത്ര നാളിത്ര നാളീ വസന്തം
പിച്ചക മൊട്ടിൽ ഒളി ച്ചിരുന്നു--ഒരു
പിച്ചക മൊട്ടിൽ ഒളിച്ചിരുന്നു
പാരിൽ പരക്കുമീ സൗരഭം -വെറും
പനിനീരിതളിൽ പതുങ്ങി നിന്നു - വെറും
പനിനീരിതളിൽ പതുങ്ങി നിന്നു
ഇത്ര നാളിത്ര നാളീ വസന്തം
പിച്ചക മൊട്ടിൽ ഒളി ച്ചിരുന്നു--ഒരു
പിച്ചക മൊട്ടിൽ ഒളിച്ചിരുന്നു

ഇന്നു ഞാൻ കാണും കിനാക്കൾ വെറും 
രണ്ടു കണ്ണുകൾക്കുള്ളിൽ ഒളിച്ചിരുന്നു
വാർമഴവില്ലിന്റെ ഭംഗികൾ ആ രണ്ടു
തൂമഴത്തുള്ളിയിൽ തങ്ങി നിന്നു
വാർമഴവില്ലിന്റെ ഭംഗികൾ ആ രണ്ടു
തൂമഴത്തുള്ളിയിൽ തങ്ങി നിന്നു

ഉയരുമീ ഗാനങ്ങൾ ഇന്നുവരേയ്ക്കുമാ
കുയിലിന്റെ നെഞ്ചിൽ കുടുങ്ങി നിന്നു (2)
വിണ്ണിൽ തെളിയുമാ താരത്തിൻ ഭംഗിയീ
മിന്നാമിനുങ്ങിൽ പതുങ്ങി നിന്നു (2)
ഈ മിന്നാമിനുങ്ങിൽ പതുങ്ങി നിന്നു

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ithranaalithra naal

Additional Info

അനുബന്ധവർത്തമാനം