തപസ്സു ചെയ്തു തപസ്സു ചെയ്തു
തപസ്സു ചെയ്തു. . . .
തപസ്സു ചെയ്തു തപസ്സു ചെയ്തു
തപാല്‍ക്കാരന്‍ വന്നല്ലോ
കുത്തും വാക്കാല്‍ നമ്മക്കിന്നൊരു
കത്തില്ലെന്നു പറഞ്ഞല്ലോ (2)
കൊളമ്പില്‍നിന്നും കോയാശ്ശാനൊരു
കോളുകിടക്കണ കത്തുണ്ട്
ഒരു കോളുകിടക്കണ കത്തുണ്ട് (2)
പാസ്സും ശീട്ടും പലതും പല കടലാസ്സും
കത്തിനകത്തുണ്ട്
കടലാസ്സും കത്തിനകത്തുണ്ട്
(തപസ്സു ചെയ്തു.... )
ബീരാനിക്കാ അത്തറുപൂശി
ബിവിയയച്ചൊരു കത്തുണ്ട്
പരമൂവിനങ്ങ് വിമാനം കേറി
പറന്നുവന്നൊരു കത്തുണ്ട്
ബീയേക്കാരന്‍ നായ൪ക്കുണ്ട്
ബിയാത്തൂനൊരു കത്തുണ്ട്
കുഞ്ഞമ്മക്കും കത്തുണ്ടവള്‍ക്കു
കുറി കിട്ടീടിണ മട്ടുണ്ട്
(തപസ്സു ചെയ്തു... )
മഞ്ഞസ്സാരിയുടുത്തൊരു കവറു
മമ്മദിനുണ്ട് മറക്കണ്ട
വക്കിനു കരവെച്ചുള്ളൊരു കത്ത്
ബക്ക൪ക്കുണ്ട് മറക്കണ്ട
ബോര്‍ഡിംഗ് സ്കൂളിലെ മിസ്സ്ട്രസ്സിനൊരു
കാര്‍ഡിലെഴുതിയ കത്തുണ്ട്
ഒരു കാര്‍ഡിലെഴുതിയ കത്തുണ്ട്
കത്തു പഠിച്ചു കണ്ണുകള്‍ മിന്നണു
കത്തിന്നൊരു ഹിക്കുമത്തുണ്ട്
ആളില്ലാത്തൊരു കൂലിക്കത്ത്
ആളെത്തേടി നടക്കുന്നു
ആളെത്തേടി നടക്കുന്നു
പേർ തെളിയാത്തൊരു വാറണ്ടുണ്ട്
പേടിച്ചാളു കടക്കുന്നു
പേടിച്ചാളു കടക്കുന്നു
(തപസ്സു ചെയ്തു... )