എന്തിനു കവിളിൽ ബാഷ്പധാര

 

എന്തിനു കവിളിൽ ബാഷ്പധാര (2)
ചിന്തി നീ നീലരാവേ
എന്തിനു കരളിനു ഗദ്ഗദഗാനം
നൽകി നീ പൂനിലാവേ 
എന്തിനു കവിളിൽ ബാഷ്പധാര 

കഥയില്ലാത്തൊരു വസന്തകാലം (2)
കവിതകളെഴുതും നേരം
പാതിരാക്കിളി കഴിഞ്ഞ കഥകൾ
പാടിയുണർത്തും നേരം
പാടിയുണർത്തും നേരം 

പുഞ്ചിരി തന്നുടെ മൂടുപടത്താൽ
നെഞ്ചിലെ ശോകം മൂടി (2)
പോവതെങ്ങു നീ ഇരുളിൽ മൂഢാ (2)
പ്രേമനികേതം തേടി
പ്രേമനികേതം തേടി  
എന്തിനു കവിളിൽ ബാഷ്പധാര

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Enthinu kavilil

Additional Info

അനുബന്ധവർത്തമാനം