കൊല്ലത്തു നിന്നൊരു പെണ്ണ്

 

കൊല്ലത്തു നിന്നൊരു പെണ്ണ്
കൊയിലാണ്ടീലുള്ളൊരു പയ്യന്‍ (2)
അവർ വയനാട്ടിലുള്ളൊരു 
തേയിലത്തോട്ടത്തില്‍
ഇലനുള്ളും കാലത്തു കണ്ടുമുട്ടി (2)
കണ്ടു മുട്ടി അവര്‍ കണ്ടു മുട്ടി
അപ്പോള്‍ രണ്ടു കരളുകള്‍ ചെണ്ട കൊട്ടി (2)
കൊല്ലത്തു നിന്നൊരു പെണ്ണ്
കൊയിലാണ്ടീലുള്ളൊരു പയ്യന്‍ 

അക്കരെയിക്കരെ നിന്ന്
അവര്‍ ചക്കരവാക്കു പറഞ്ഞ്
പൂക്കുലപോലെ ചിരിച്ച് അവര്‍
നോക്കിനാല്‍ ചൂതുകളിച്ച് (2)

കണ്ണു കൊണ്ടുള്ളൊരു 
കിണ്ണാണം കളി കണ്ടിട്ട്
ചെക്കന്‍ വലഞ്ഞല്ലോ (2)
ഓ ചെക്കന്‍ വലഞ്ഞല്ലോ
ഓ ചെക്കന്‍ മെലിഞ്ഞല്ലോ
തെക്കോട്ടു പോയവന്‍ പെണ്ണു കാണാന്‍ (2)
പെണ്ണു കാണാനവന്‍ ചെന്ന് പിന്നെ
പെണ്ണുകെട്ടാനവന്‍ ചെന്ന്
നിര്‍ത്തിപ്പൊരിച്ചല്ലോ കോഴീ ആഹാ
മൊത്തത്തില്‍ സദ്യ നന്നായ് (2)

കൊട്ടും വാദ്യവും മുട്ടും വിളികളും
കേട്ടപ്പോള്‍ പെണ്ണിനെ മാലയിട്ടു (2)
മാലയിട്ടു പയ്യന്‍ താലികെട്ടി
പിന്നെ മാല കെട്ടിക്കൊണ്ട് നാള്‍കഴിച്ചു (2)
കൊല്ലത്തു നിന്നൊരു പെണ്ണ്
കൊയിലാണ്ടീലുള്ളൊരു പയ്യന്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kollathu ninnoru pennu

Additional Info

അനുബന്ധവർത്തമാനം