ആരു ചൊല്ലീടും

 

ആരു ചൊല്ലീടുമാരുചൊല്ലീടുമാരു ചൊല്ലീടും
ആയിരം കടമായിരം കടമറിവില്ലെന്നാകിൽ

(ആരു...)

കറുത്ത പാറ കറുത്ത പാറയിൽ വെള്ളപ്പൂഞ്ചോല
കഴുത്തിൽ നിന്നും വേരു തൂങ്ങും കരിനാഗപ്പാറ 

(ആരു...)

കാള കിടക്കും കാളയ്ക്കുള്ളൊരു കയറു നടന്നീടും
കയറിൻ തുമ്പിൽ മഞ്ഞനിറത്തിൽ പൂവു മുളച്ചീടും
ഓടും കുതിരാ ചാടും കുതിരാ നീർ കാണാക്കുതിരാ
കോലായിന്മേൽ നിൽക്കും കുതിര കോമാളിക്കുതിര
ഓടിൻ മുകളിൽ വീടിനു മുകളിൽ ചന്ദനമരമുണ്ട്
അതിൽ കൊമ്പുകളില്ലാ അതിൽ കൊമ്പുകളില്ലാ
കാക്കയിരിക്കണ കമ്പുകളില്ലല്ലോ

( ആരു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aaru chollidum

Additional Info

അനുബന്ധവർത്തമാനം