നീയെന്തറിയുന്നു നീലത്താരമേ
നീല താരമേ നീ. . .
നീയെന്തറിയുന്നു നീയെന്തറിയുന്നു
നീലത്താരമേ
വസന്തവാനത്തില്‍ നീ ചിരിക്കുന്നു
നീയെന്തറിയുന്നു
മണ്ണിലുള്ള കണ്ണുനീരിന്‍ ചൂടറിയാമോ
മാനവന്റെ നെഞ്ചിലെഴും നോവറിയാമോ
പൂപോലെ പുഞ്ചിരിക്കും താരേ
നീ പോയി നില്പതെത്ര ദൂരെ
നീയെന്തറിയുന്നു
നീയെന്തറിയുന്നു
പാടും രാക്കുയിലേ
ആലോലസംഗീതം നീ ചൊരിയുന്നു
നീയെന്തറിയുന്നു
വീണടിഞ്ഞ പൊന്‍കിനാവിന്‍
കഥയറിയാമോ
കൂടുവിട്ടൊരെൻകിളി തൻ
കഥയറിയാമോ
മാലാര്‍ന്നൊരെന്നാത്മരാഗം ഞാന്‍
മാത്രമാലപിപ്പൂ മൂകം
നീയെന്തറിയുന്നു
നീയെന്തറിയുന്നു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Neeyenthariyunnu neelatharame