നവോദയ അപ്പച്ചൻ

Navodaya Appachan
NavodayaAppachan-Producer-Director-m3db.jpg
Date of Birth: 
Wednesday, 6 February, 1924
Date of Death: 
തിങ്കൾ, 23 April, 2012
സംവിധാനം: 4

നിർമ്മാതാവ്, സംവിധായകൻ

യഥാർത്ഥനാമം: മാളിയംപുരയ്ക്കൽ ചാക്കോ പുന്നൂസ്

മലയാള സിനിമയിലെ സാങ്കേതിക വിപ്ലവത്തിന്റെ മുന്നണി പോരാളി.

1924 ഫെബ്രുവരി 24ന് ആലപ്പുഴയിൽ ജനിച്ച എം സി പുന്നൂസ് മൂത്ത സഹോദരനും പ്രശസ്ത നിർമ്മാതാവുമായ കുഞ്ചാക്കോയിൽ നിന്നാണ് സിനിമ നിർമ്മാണത്തിന്റെ ആദ്യ പാഠങ്ങൾ ഹൃദ്യസ്ഥമാക്കിയത്. കുഞ്ചാക്കോയോടൊപ്പം കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ സ്ഥാപിച്ചത് 1946ലാണ്.  പിന്നീട് 1976ൽ നവോദയ സ്റ്റുഡിയോ സ്ഥാപിച്ച ഇദ്ദേഹം നവോദയ അപ്പച്ചൻ എന്നപേരിൽ പ്രശസ്തനായി. ഉദയായുടേയും നവോദയയുടേയും ബാനറുകളിൽ നിര്‍മ്മിച്ചത് നൂറോളം സിനിമകൾ.

ഇന്ത്യയിലെ ആദ്യ ത്രിമാനചലച്ചിത്രം (മൈഡിയർ കുട്ടിച്ചാത്തൻ-1984), ദക്ഷിണേന്ത്യയിലെ ആദ്യ 70mm ചലച്ചിത്രം(പടയോട്ടം-1982), മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം(തച്ചോളി അമ്പു-1978) എന്നിവ നിര്‍മ്മിച്ചത് അപ്പച്ചനാണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ മെഗാ ടെലിവിഷന്‍ സീരിയലായ ബൈബിള്‍ കി കഹാനിയാം (ഹിന്ദി, 1990-91) ദൂരദർശനു വേണ്ടി നിര്‍മ്മിച്ചതും ഇദ്ദേഹമാണ്. 1989ൽ ആദ്യമായി ഡിജിറ്റൽ എഡിറ്റിംഗ് പരിചയപ്പെടുത്തിയതും അപ്പച്ചൻ തന്നെ.

തച്ചോളി അമ്പു, കടത്തനാട്ട് മാക്കം, മാമാങ്കം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

ഏഴ് വര്‍ഷം കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡന്‍റായിരുന്നു. 1990-91ല്‍ സൗത്തിന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രഡിഡന്‍റായും പ്രവര്‍ത്തിച്ചു. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമ അപ്പച്ചന് രാഷ്ട്രപതിയുടെ സ്വര്‍ണമെഡല്‍ നേടിക്കൊടുത്തു.

ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്ക് 2010ൽ കേരള സർക്കാർ ജെ സി ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചു.

കൗതുകങ്ങൾ

  • ഫാസിൽ, സിബി മലയിൽ, പ്രിയദർശൻ, രാജീവ് കുമാർ, മോഹൻലാൽ, രഘുനാഥ് പലേരി, പൂര്‍ണിമ ജയറാം, ശാലിനി, ജെറി അമൽദേവ്, മോഹൻ സിത്താര തുടങ്ങി ഒട്ടേറെ പ്രമുഖർ അപ്പച്ചന്റെ സിനിമകളിലൂടെ രംഗപ്രവേശം ചെയ്തവരാണ്
  • 1995ൽ ചെന്നൈയില്‍ താംബരത്ത് ഡിസ്‌നി ലാന്‍ഡിന്റെ മാതൃകയില്‍ 115 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന കിഷ്‌കിന്ധ തീം പാര്‍ക്ക് തുടങ്ങി.

ചിത്രത്തിന് കടപ്പാട്: ദ ഹിന്ദു