തപ്പെട് കാറ്റേ
തപ്പെട് കാറ്റേ
തപ്പെട് കാറ്റേ തകിലെട് കടലേ
കൊമ്പെട് മുകിലേ കൊഴലെട് കുയിലേ
തപ്പെട് തകിലെട് കൊമ്പെട് കൊഴലെട്
കുയിലേ മുകിലേ കടലേ കാറ്റെ
ഇന്നൊട് നാളൊട് ആ…
രാവൊട് പകലൊട്
മഴയൊട് വെയിലൊട്…നുരയൊട് പതയൊട്
ആ..കളിയൊട് ചിരിയൊട് കയ്യൊട് കോലൊട്
തത്തരികിട തക തകതരികിട തക
തപ്പെട് കാറ്റേ തകിലെട് കടലേ
ഇല്ലെപ്പോണൊരാറ്റുവഞ്ചിക്കാരുടെ
മടിയിൽ നാഴിപ്പയർമണി എന്തീക്കൂട്ടാൻ…
കള്ളീക്കൂട്ടാൻ
ഇല്ലെപ്പോണൊരാറ്റുവഞ്ചിക്കാരുടെ
മടിയിൽ നാഴിപ്പയർമണി എന്തീക്കൂട്ടാൻ…
കള്ളീക്കൂട്ടാൻ
എന്ത് കള്ള്
പനങ്കള്ള്
എന്ത് പനയെന്നന്തം വിട്ടവർ എന്തേറ്റ്
കഴുവേറ്റ്…കഴുവേറ്റ്…കഴുവേറ്റ്…
ആ പടയെട് പുകിലൊട് പുലരും വരയിനി
തത്തിത്തരികിട തോം തരികിട തക
തപ്പെട് കാറ്റേ തകിലെട് കടലേ
കൊമ്പെട് മുകിലേ കൊഴലെട് കുയിലേ
തപ്പെട് തകിലെട് കൊമ്പെട് കൊഴലെട്
കുയിലേ മുകിലേ കടലേ കാറ്റെ
ഇന്നൊട് നാളൊട് ആ…
രാവൊട് പകലൊട്
മഴയൊട് വെയിലൊട്…നുരയൊട് പതയൊട്
ആ..കളിയൊട് ചിരിയൊട് കയ്യൊട് കോലൊട്
തത്തരികിട തക തകതരികിട തക
തപ്പെട് കാറ്റേ തകിലെട് കടലേ
ഇല്ലെപ്പോണൊരു ചേറ്റുകത്തിക്കാരുടെ മടിയിൽ
ചീനച്ചെറുമണി എന്തീക്കൂട്ടാൻ
ചക്കേക്കൂട്ടാൻ
ഇല്ലെപ്പോണൊരു ചേറ്റുകത്തിക്കാരുടെ മടിയിൽ
ചീനച്ചെറുമണി എന്തീക്കൂട്ടാൻ
ചക്കേക്കൂട്ടാൻ
എന്തു ചക്ക
പഴച്ചക്ക
എന്തു പഴമെന്നന്തം കെട്ടവനെന്തു കടി
പട്ടികടി…പട്ടികടി…പട്ടികടി…
ആ പകലെട് പടിയെട് കയറും വരെയിനി
തത്തിത്തരികിട തോം തരികിട തക
തപ്പെട് കാറ്റേ തകിലെട് കടലേ
കൊമ്പെട് മുകിലേ കൊഴലെട് കുയിലേ
തപ്പെട് തകിലെട് കൊമ്പെട് കൊഴലെട്
കുയിലേ മുകിലേ കടലേ കാറ്റെ
ഇന്നൊട് നാളൊട് ആ…
രാവൊട് പകലൊട്
മഴയൊട് വെയിലൊട്…നുരയൊട് പതയൊട്
ആ..കളിയൊട് ചിരിയൊട് കയ്യൊട് കോലൊട്
തത്തിത്തരികിട തോം തരികിട തക