കനക
Kanaka
സിനിമാതാരമായിരുന്ന ദേവികയുടേയും ദേവദാസിന്റേയും മകളായി തമിഴ്നാട്ടിൽ ജനിച്ചു. 1989 -ൽ റിലീസ് ചെയ്ത Karakattakkaran എന്ന തമിഴ് സിനിമയിൽ നായികയായാണ് കനക അഭിനയരംഗത്തെയ്ക്ക് ചുവടുവെയ്ക്കുന്നത്. സിനിമ വലിയ വിജയം നേടിയതിനാൽ കനകക്ക് തുടർന്ന് നിരവധി തമിഴ് സിനിമകളിൽ നായികാ വേഷങ്ങൾ ലഭിച്ചു.
1991 -ൽ സിദ്ദിഖ് - ലാൽ സംവിധാനം ചെയ്ത ഗോഡ്‌ഫാദർ എന്ന ചിത്രത്തിൽ നായികയായിക്കൊണ്ടാണ് കനക മലയാള സിനിമയിലേക്കെത്തുന്നത്. തുടർന്ന് ഏഴരപ്പൊന്നാന, വിയറ്റ്നാം കോളനി, ഗോളാന്തര വാർത്ത.. എന്നിവയുൾപ്പെടെ പതിനെട്ട് മലയാള സിനിമകളിൽ അഭിനയിച്ചു. 2000 -ത്തിൽ റിലീസ് ചെയ്ത ഈ മഴ തേന്മഴ ആണ് കനക അഭിനയിച്ച അവസാന മലയാള സിനിമ. തമിഴ്, തെലുഗു, മലയാളം ഭാഷകളിലായി അൻപതിലധികം സിനിമകളിൽ കനക അഭിനയിച്ചിട്ടുണ്ട്.



