പൊട്ടുകില്ലിനി ഞങ്ങളിലുള്ളൊരീ
പൊട്ടുകില്ലിനി ഞങ്ങളിലുള്ളൊരീ-
പ്രണയത്തിൻ ശൃംഖല
നിർവൃതിതൻ അപാരതയുടെ
നിർമ്മല സ്വപ്നമേഖല
പൊട്ടുകില്ലിനി ഞങ്ങളിലുള്ളൊരീ-
പ്രണയത്തിൻ ശൃംഖല
ആ മുരളീധരന്റെ ഉജ്ജ്വല
പ്രേമ വൃന്ദാവനികയിൽ
സ്വപ്നവും കാത്തിരുന്നിടുമൊരു
കൊച്ചു രാധയായ്ത്തീർന്നു ഞാൻ
പൊട്ടുകില്ലിനി ഞങ്ങളിലുള്ളൊരീ-
പ്രണയത്തിൻ ശൃംഖല
അത്‌ഭുതമിന്നാ വേഴ്ച മൂലമൊ-
രപ്സരസ്സായി തീർന്നു ഞാൻ
എന്നെയും കൂടി വിസ്മരിച്ചിതാ
വിണ്ണിലേയ്ക്കുയരുന്നു ഞാൻ
പൊട്ടുകില്ലിനി ഞങ്ങളിലുള്ളൊരീ-
പ്രണയത്തിൻ ശൃംഖല
നിർവൃതിതൻ അപാരതയുടെ
നിർമ്മല സ്വപ്നമേഖല
പൊട്ടുകില്ലിനി ഞങ്ങളിലുള്ളൊരീ-
പ്രണയത്തിൻ ശൃംഖല
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
POttukillini
Additional Info
ഗാനശാഖ: