പെന്തക്കുസ്തനാളിൽ മുൻമഴ പെയ്യിച്ച

പെന്തക്കുസ്തനാളില്‍ മുന്‍മഴ പെയ്യിച്ച
പരമപിതാവേ പിന്‍ മഴ നല്‍ക ..(2)
പിന്‍ മഴ പെയ്യേണം‍ മാലിന്യം‍ മാറേണം‍
നിന്‍ ജനമുണര്‍ന്നു വേല ചെയ്യുവാന്‍ ..(2)
(പെന്തക്കുസ്തനാളില്‍ മുന്‍മഴ പെയ്യിച്ച..)

മുട്ടോളം‍ അല്ല അരയോളം‍ പോരാ
വലിയൊരു ജീവനദി ഒഴുകാന്‍ ..(2)
നീന്തിയിട്ടില്ലാത്ത കടപ്പാന്‍ വയ്യാത്ത
നീരുറവ ഇന്നു തുറക്ക നാഥാ ..(2)
(പെന്തക്കുസ്തനാളില്‍ മുന്‍മഴ പെയ്യിച്ച..)

ചലിക്കുന്ന എല്ലാ പ്രാണികളുമിന്ന്
ചലനം‍ ഉണ്ടാക്കി ജീവന്‍ പ്രാപിപ്പാന്‍ ..(2)
ചൈതന്യം‍ നല്‍കേണം‍ നവജീവന്‍ വേണം‍
നിത്യതയിലെത്തി ആശ്വസിച്ചിടാന്‍ ..(2)
(പെന്തക്കുസ്തനാളില്‍ മുന്‍മഴ പെയ്യിച്ച..)

സൈന്യത്താലെയല്ല ശക്തിയാലെയല്ല
ദൈവത്തിന്റെ ആത്മശക്തിയാലത്രേ ..(2)
ആര്‍ത്തുപാടി സ്തുതിക്കാം‍ ഹല്ലേലുയ്യ പാടാം‍
ആണിക്കല്ലു കയറ്റാം‍ ദൈവസഭ പണിയാം‍ ..(2)
(പെന്തക്കുസ്തനാളില്‍ മുന്‍മഴ പെയ്യിച്ച..)
 

 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Penthakkosthu Naalil Munmazha Peyyicha

അനുബന്ധവർത്തമാനം