ഞാനുറങ്ങാൻപോകും മുൻപായ് നിനക്കേകുന്നിതാ

ഞാനുറങ്ങാൻപോകും മുൻപായ് നിനക്കേകുന്നിതാ നന്ദി നന്നായ്

ഇന്നു നീ കാരുണ്യപൂര്‍വ്വം തന്ന നന്മകൾ ഒക്കെക്കുമായി

നിന്നാഗ്രഹത്തിന്നെതിരായ് ചെയ്‌തോരെൻ‌കൊച്ചു പാപങ്ങൾപോലും

എൻ‌കണ്ണുനീരിൽ കഴുകി മേലിൽ പുണ്യപ്രവൃത്തികൾ ചെയ്യാൻ

ഞാനുറങ്ങാൻപോകും മുൻപായ് നിനക്കേകുന്നിതാ നന്ദി നന്നായ്

ഇന്നു നീ കാരുണ്യപൂര്‍വ്വം തന്ന നന്മകൾ ഒക്കെക്കുമായി

ഞാനുറങ്ങീടുമ്പോഴെല്ലാം എനിക്കാനന്ദനിദ്രനൽകേണം

രാത്രി മുഴുവനുമെന്നേ നോക്കി കാത്തുസൂക്ഷിക്കുക വേണം

ഞാനുറങ്ങാൻപോകും മുൻപായ് നിനക്കേകുന്നിതാ നന്ദി നന്നായ്

ഇന്നു നീ കാരുണ്യപൂര്‍വ്വം തന്ന നന്മകൾ ഒക്കെക്കുമായി

ഞാനുറങ്ങാൻപോകും മുൻപായ് നിനക്കേകുന്നിതാ നന്ദി നന്നായ്

ഇന്നു നീ കാരുണ്യപൂര്‍വ്വം തന്ന നന്മകൾ ഒക്കെക്കുമായി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Njanurangan pokum

അനുബന്ധവർത്തമാനം