അക്കരയ്ക്കു യാത്ര ചെയ്യും

അക്കരയ്ക്കു യാത്ര ചെയ്യും സീയോൽ സഞ്ചാരി..
ഓളങ്ങൾ കണ്ടു നീ ഭയപ്പെടേണ്ട..
അക്കരയ്ക്കു യാത്ര ചെയ്യും സീയോൽ സഞ്ചാരി..
ഓളങ്ങൾ കണ്ടു നീ ഭയപ്പെടേണ്ട..
കാറ്റിനെയും കടലിനെയും..നിയന്ത്രിപ്പാൻ കഴിവുള്ളോൻ..പടകിലുണ്ട്..

വിശ്വാസമാം പടകിൽ യാത്ര ചെയ്യുമ്പോൾ...
തണ്ടു വലിച്ചു നീ കുഴഞ്ഞിടുമ്പോൾ...
വിശ്വാസമാം പടകിൽ യാത്ര ചെയ്യുമ്പോൾ...
തണ്ടു വലിച്ചു നീ കുഴഞ്ഞിടുമ്പോൾ...
ഭയപ്പെടേണ്ടാ കര്‍ത്തൻ കൂടെയുണ്ട്..
അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത്...
ഭയപ്പെടേണ്ടാ കര്‍ത്തൻ കൂടെയുണ്ട്..
അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത്...

എൻ‌റെ ദേശം ഇവിടെയല്ലാ..ഇവിടെ ഞാൻ പരദേശ വാസിയാണല്ലോ..
എൻ‌റെ ദേശം ഇവിടെയല്ലാ..ഇവിടെ ഞാൻ പരദേശ വാസിയാണല്ലോ..
അക്കരെയാണേ എൻ‌റെ ശാശ്വത നാട്..അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്..
അക്കരെയാണേ എൻ‌റെ ശാശ്വത നാട്..അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്..

കുഞ്ഞാടതിൻ വിളക്കാണേ..ഇരുളൊരു ലേശവുമവിടെയില്ലാ..
കുഞ്ഞാടതിൻ വിളക്കാണേ..ഇരുളൊരു ലേശവുമവിടെയില്ലാ..
തരുമെനിക്ക്..കിരീടമൊന്ന്..ധരിപ്പിക്കും അവനെന്നെ ഉത്സവ വസ്‌ത്രം..
തരുമെനിക്ക്..കിരീടമൊന്ന്..ധരിപ്പിക്കും അവനെന്നെ ഉത്സവ വസ്‌ത്രം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Akkaraykk yathra cheyyum

അനുബന്ധവർത്തമാനം