ഇരുളുമൂടിയൊരിട വഴികളിൽ

ഇരുളു മൂടിയൊരിടവഴികളിൽ ഇടറിവീഴും ഞങ്ങളേ
വഴിയൊരുക്കീ വഴിനടത്തും, ഇടയനല്ലോ നീ..ഇടയനല്ലോ നീ.. (2)

അഴലു കണ്ടാലവിടെയെത്തും കരുണയുള്ളോനേ..(2)
തൊഴുതു നില്പൂ നിന്റെ മുമ്പിൽ മെഴുതിരികളും ഞങ്ങളും.. (2)
മെഴുതിരികളും ഞങ്ങളും..

ഇരുളു മൂടിയൊരിടവഴികളിൽ .ഇടറിവീഴും ഞങ്ങളേ
വഴിയൊരുക്കീ വഴിനടത്തും, ഇടയനല്ലോ നീ..ഇടയനല്ലോ നീ.. (2)

അലകടലിൽ ചുവടു വച്ചു നടന്നു പോയോനേ (2)
കുരിശു പേറി കുരിശു പേറി, കടന്നു പോയവനേ.. (2)
തൊഴുതു നില്പൂ വഴിയരികിൽ മലരുകളും മനുഷ്യരും (2)
തിരിച്ചു വരൂ, തിരിച്ചു വരൂ തിരുഹൃദയമേ വേഗം (2)
തിരുഹൃദയമേ വേഗം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Irulu moodiyoridavazhikalil

അനുബന്ധവർത്തമാനം