രക്ഷകാ എന്റെ പാപഭാരമെല്ലാം
രക്ഷകാ എന്റെ പാപഭാരമെല്ലാം നീക്കണേ
യേശുവേ എന്നും നീതിമാന്റെ മാർഗ്ഗം നൽകണേ (2)
ഇടവഴിയിൽ നീ അഭയമരുളൂ (രക്ഷകാ....)
ക്രൂശിൽ പിടഞ്ഞ വേളയിൽ
നാഥൻ ചൊരിഞ്ഞ ചോരയിൽ (2)
ബലിദാനമായിതാ തിരുജീവനേകി നീ (2)
കേഴുന്നു ഏകാകി ഞാൻ നാഥാ നീ കനിയില്ലയോ
കണ്ണീരും തൂകുന്നിതാ (രക്ഷകാ....)
നീറും മനസ്സിനേകി നീ
സ്നേഹം നിറഞ്ഞ വാക്കുകൾ (2)
ശരണാർത്ഥിയായിതാ
തിരുമുൻപിൽ നിന്നു ഞാൻ (2)
പാടുന്നു ഏകാകി ഞാൻ നാഥാ നീ കേൾക്കില്ലയോ
കാരുണ്യം ചൊരിയില്ലയോ (രക്ഷകാ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Rekshaka ente
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 15 years 8 months ago by ജിജാ സുബ്രഹ്മണ്യൻ.